തൃശൂർ : കോഴിക്കോട് നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസ് കൊടകര മേൽപ്പാലത്തിന് സമീപം ദേശീയപാതയിൽ അപകടത്തിൽപ്പെട്ടു. പുലർച്ചെ 5:30 ഓടെയായിരുന്നു അപകടം. ബസ്സിന് പിന്നിൽ ലോറി ഇടിച്ചായിരുന്നു അപകടമുണ്ടായത്.
അപകടത്തിനു കാരണമായ ലോറി നിർത്താതെ പോകുകയായിരുന്നു. അപകടത്തിൽ ബസ് യാത്രക്കാരായ പതിനഞ്ചോളം പേർക്ക് നിസ്സാര പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവമറിഞ്ഞ് കൊടകര പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ചു.






