സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കുന്നംകുളം നഗരസഭാ ഇജെഎം തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പ്രകാശനം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കുന്നംകുളത്തിന്റെ സാംസ്കാരിക അഭിമാനമായ വി. കെ. ശ്രീരാമൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നഗരസഭാ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പ്രകാശനം ചെയ്തു. നഗരത്തിലെ സമഗ്ര വികസന ദിശാബോധം അവതരിപ്പിക്കുന്നതോടൊപ്പം, വിദ്യാഭ്യാസം, ആരോഗ്യരംഗം, അടിസ്ഥാനസൗകര്യ വികസനം, സ്ത്രീ–ശിശുക്ഷേമം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിലെ പുതുപദ്ധതികളാണ് മാനിഫെസ്റ്റോയിൽ പ്രധാനമായി അടങ്ങിയിരിക്കുന്നത്.

പ്രകാശനച്ചടങ്ങിൽ നഗരസഭ ചെയർമാൻ സീത രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കുന്നംകുളം നഗരത്തിന്റെ പുരോഗതിക്കായി ഇജെഎം മുന്നോട്ട് വെക്കുന്ന പദ്ധതികൾ അടുത്ത വർഷങ്ങളിൽ നഗരത്തിന്റെ മുഖച്ഛായ മാറിക്കൊടുക്കുമെന്നു അവർ പ്രസംഗത്തിൽ വ്യക്തമാക്കി.ചടങ്ങിൽ സിപിഐഎം ഏരിയ സെക്രട്ടറി കെ. കൊച്ചനിയൻ, ഏരിയാ കമ്മറ്റി അംഗങ്ങളായ കെ.ബി. ഷിബു, പി.ജി. ജയപ്രകാശ്, നഗരസഭ വൈസ് ചെയർമാൻ സൗമ്യ അനിലൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി. സോമശേഖരൻ, പി.കെ. ഷെബീർ, അർബൻ ബാങ്ക് പ്രസിഡണ്ട് കെ.എ. അസീസ് എന്നിവർ പങ്കെടുത്തു. നഗരസഭയിലെ തുടർ വികസന പദ്ധതികളും ജനക്ഷേമ പ്രവർത്തനങ്ങളും കൂടുതൽ ശക്തിപ്പെടുത്താനുള്ള മുൻകൈകൾ പ്രസംഗങ്ങളിൽ ഊന്നിപ്പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ശക്തമായ തുടക്കം കുറിച്ച ചടങ്ങിൽ മുനിസിപ്പൽ തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എം. എൻ. സത്യൻ സ്വാഗതവും പാർട്ടി ഏരിയ കമ്മറ്റി അംഗം പി.എം. സുരേഷ് നന്ദിയും അറിയിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement