തൃശ്ശൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാരെയും ജില്ലാ പഞ്ചായത്ത് അംഗങ്ങളെയും പങ്കെടുപ്പിച്ച് കുന്നംകുളം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സാരഥികളുടെ സംഗമം സംഘടിപ്പിച്ചു.
പ്രസ് ക്ലബ് ഹാളിൽ നടന്ന പരിപാടിയിൽ പ്രസ് ക്ലബ് പ്രസിഡണ്ട് ജിജോ തരകൻ അധ്യക്ഷത വഹിച്ചു.യോഗത്തിൽ കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ജി. രഘുനാഥ്, കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡണ്ട് കെ. ജയശങ്കർ, പോർക്കുളം പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. ജ്യോതിഷ്, കടവല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ധർമ്മൻ, ചൂണ്ടൽ പഞ്ചായത്ത് പ്രസിഡണ്ട് സിനി പ്രസാദ് എന്നിവർ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.വി. പ്രശാന്തൻ മാസ്റ്റർ, ലീലാ രാമകൃഷ്ണൻ എന്നിവർ തങ്ങളുടെ മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങളും നടപ്പിലാക്കുന്ന വിവിധ പദ്ധതികളും വിശദീകരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി മുഹമ്മദ് അജ്മൽ സ്വാഗതവും ജയപ്രകാശ് ഇലവന്ത്ര നന്ദിയും പറഞ്ഞു.






