സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കുവൈത്ത് വിഷമദ്യദുരന്തം; ഇന്ത്യക്കാരനടക്കമുള്ള മുഖ്യ പ്രതികൾ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: ഇന്ത്യക്കാർ ഉൾപ്പെടെ 23 പേരുടെ മരണത്തിനിടയാക്കിയ കുവൈത്തിലെ വിഷമദ്യ ദുരന്തത്തിൽ മുഖ്യപ്രതികൾ പൊലീസ് പിടിയിൽ. ഇന്ത്യക്കാരൻ അടക്കമുള്ള സംഘമാണ് പിടിയിലായത്.

സംഭവത്തിൽ 21 പേർക്ക് കാഴ്ചശക്തി നഷ്ടമായിട്ടുണ്ട്. 160 പേർ ഇപ്പോഴും ചികിത്സയിലാണ്. ഇതിൽ പത്തു പേരുടെ നില ഗുരുതരമാണ്. നേപ്പാളി പൗരനായ ഭൂബൻ ലാൽ തമാംഗിനെ സാൽമിയയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മെഥനോൾ കലർന്ന മദ്യശേഖരം ഇയാളുടെ പക്കൽ കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് ഇന്ത്യക്കാരൻ വിശാൽ ധന്യാൽ ചൗഹാനും, നേപ്പാളി പൗരൻ നാരായൺ പ്രസാദ് ഭശ്യാലും, വ്യാജമദ്യ നിർമാണ വിതരണ ശൃംഖലയുടെ നേതാവായ ബംഗ്ലാദേശി പൗരൻ ദെലോറ പ്രകാശ് ദാരാജും പിടിയിലായത്.

കുവൈത്തിലെ ഗവർണറേറ്റുകളിലുടനീളം നടത്തിയ റെയ്ഡുകളിൽ പ്രാദേശിക മദ്യനിർമാണ വിതരണത്തിൽ ഉൾപ്പെട്ട 67 പേരെ അറസ്റ്റ് ചെയ്തു. റസിഡൻഷ്യൽ, വ്യാവസായിക മേഖലകളിൽ പ്രവർത്തിക്കുന്ന നാല് മദ്യനിർമാണ കേന്ദ്രങ്ങൾ അടക്കം ആകെ പത്ത് മദ്യനിർമാണ കേന്ദ്രങ്ങൾ റെയ്ഡുകൾക്കിടെ കണ്ടെത്തി. വിവിധ കേസുകളുമായി ബന്ധപ്പെട്ട് സുരക്ഷാ വകുപ്പുകൾ അന്വേഷിക്കുന്ന 34 പേരെ കൂടി റെയ്ഡുകൾക്കിടെ പിടികൂടി.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.