കുവൈത്ത് സിറ്റി: കുവൈത്തിലെ സാദ് അൽ-അബ്ദുള്ള പ്രദേശത്ത് പൗരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി കസ്റ്റഡിയിൽ. കൊലപാതകം നടന്ന സ്ഥലത്ത് പബ്ലിക് പ്രോസിക്യൂഷൻ നേരിട്ട് എത്തുകയും മൃതദേഹം പരിശോധിക്കുകയും ചെയ്തു.
തുടർന്ന്, പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റിനെയും ഫോറൻസിക് മെഡിസിൻ ജനറൽ ഡിപ്പാർട്ട്‌മെന്റിനെയും വിളിച്ചുവരുത്തി. കേസുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി അന്വേഷണം ഊർജ്ജിതമായി തുടരുകയാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.






