Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ലഡാക്ക് പൊലീസ് വെടിവെപ്പിനെ ന്യായീകരിച്ച് ലഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ലഡാക്കിലെ സംഘർഷത്തിനിടെ പൊലീസ് നടത്തിയ വെടിവെപ്പിനെ ന്യായീകരിച്ച് ലഫ്. . “സംഘർഷസമയത്ത് പൊലീസ് വെടിവെച്ചില്ലായിരുന്നെങ്കിൽ ലഡാക്ക് മുഴുവൻ ആക്രമണത്തിന് ഇരയായേനേ, എന്ന് ഗവർണർ കവീന്ദ്ര ഗുപ്ത പ്രതികരിച്ചു

സംസ്ഥാനപദവി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെയാണ് പൊലീസ് വെടിവെപ്പ് ഉണ്ടായത്. നാല് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് നടപടിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. എന്നാൽ സുരക്ഷാസേനയുടെ ആയുധങ്ങൾ പിടിച്ചെടുക്കാനും ആക്രമണം വ്യാപിപ്പിക്കാനും ശ്രമങ്ങളുണ്ടായിരുന്നുവെന്ന് ലഫ്.

അതേസമയം, സംഘടനകൾ വീണ്ടും ചർച്ചയുടെ പാതയിൽ എത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. “ലഡാക്കിന്റെ ക്ഷേമത്തിനും വികസനത്തിനുമായി പ്രവർത്തിക്കുകയാണ്,” എന്നും കവീന്ദ്ര ഗുപ്ത വ്യക്തമാക്കി.

ലേ അപ്പക്സ് ബോഡി ചർച്ചയിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ കാർഗിൽ ഡെമോക്രാറ്റ് അലെയൻസും പിന്മാറാൻ സാധ്യതയുണ്ടെന്നാണ് സൂചന. എങ്കിലും, ചർച്ചയുടെ വഴികൾ അടച്ചിട്ടില്ലെന്നും ഏത് സമയത്തും സംവാദത്തിന് തയ്യാറാണെന്നുമാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. സമാധാനം പുനസ്ഥാപിക്കുന്നതുള്‍പ്പെടെ നിർണായക വിഷയങ്ങൾ അടുത്ത മാസം ആറിന് നടക്കുന്ന ചർച്ചയിൽ പരിഗണിക്കും.

സംഘടനകളെ ചർച്ചയിലേക്ക് കൊണ്ടുവരാൻ കേന്ദ്രം അനൗദ്യോഗിക ആശയവിനിമയം ആരംഭിച്ചതായാണ് വിവരം. നിലവിലെ സുരക്ഷാ സാഹചര്യം കരസേനയുടെ വടക്കൻ കമാൻഡർ വിലയിരുത്തി. ലേ നഗരത്തിൽ പ്രഖ്യാപിച്ചിരുന്ന കർഫ്യൂവിൽ നാല് മണിക്കൂർ ഇളവ് നൽകിയിട്ടുണ്ട്. ജനജീവിതം സാധാരണ നിലയിലാക്കാൻ കടകൾ തുറക്കാൻ അനുമതി നൽകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix