ഇടുക്കി: വട്ടവട ചിലന്തിയാറില്‍ 96 കഞ്ചാവു ചെടികള്‍ കണ്ടെത്തി. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. മൂന്ന് മാസത്തിനുള്ളില്‍ പാകമാകുന്ന മുന്തിയ ഇനം കഞ്ചാവു ചെടികളാണ് നട്ടുവളര്‍ത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വട്ടവട ചിലന്തിയാര്‍ ഗുഹയുടെ സമീപം പുഴയുടെ തീരത്താണ് നടാന്‍ പാകപ്പെടുത്തിയ നിലയിൽ 96 കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. ആളുകളുടെ ശ്രദ്ധ അധികം പതിക്കാത്ത സ്ഥലത്തായിരുന്നു കഞ്ചാവ് കൃഷി. മുന്തിയ ഇനം കഞ്ചാവു ചെടികളാണ് കണ്ടെത്തി നശിപ്പിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ വിളവെടുക്കാൻ പറ്റുന്ന ഇനമാണിതെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.






