തിരുവനന്തപുരം: വഞ്ചിയൂരിൽ യുവ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ പ്രതിയായ മുതിർന്ന അഭിഭാഷകൻ ബെയ്‌ലിൻ ദാസിന്‍റെ ജാമ്യാപേക്ഷയിൽ വിധി 19 ലേക്ക് മാറ്റി. ഇന്നലെ ജില്ലാ സെക്ഷൻസ് കോടതി ബെയ്‌ലിൻ ദാസിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ചതിന് ശേഷം ഇയാൾ ഒരു സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.
തുടർന്ന് പ്രതിയുടെ വാഹനം പിന്തുടർന്നാണ് ഇയാളെ പിടി കൂടിയത് . അതേസമയം ഈ കാലയളവിൽ ഇയാൾ രൂപമാറ്റം വരുത്താനായി മുടി പറ്റെ വെട്ടിയിരുന്നു. വക്കീൽ ഓഫീസിന് ഉള്ളിൽ നടന്ന രണ്ട് ജൂനിയർ അഭിഭാഷകരുടെ തർക്കം, അതാണ് ഇത്തരം സംഭവത്തിൽ കലാസ്‌തിച്ചതെന്നാണ് പ്രതിഭാഗം വാദിച്ചത്.






