തൃശ്ശൂർ: എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി ചാലക്കുടിയില്‍ എത്തിച്ചേരുന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന ജാഥയുടെ സ്വീകരണം വന്‍ വിജയമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കായി എല്‍ഡിഎഫ് മണ്ഡലം തല സംഘാടകസമിതി രൂപീകരിച്ചു. സിപിഎം സംസ്ഥാന കമ്മറ്റി അംഗം എം എം വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.
സിപിഐ മണ്ഡലം സെക്രട്ടറി സി വി ജോഫി അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവംഗം സി സി വിപിന്‍ചന്ദ്രന്‍ കേരള കോണ്‍ഗ്രസ്സ് സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം ഡെന്നീസ് കെ ആന്‍റണി സിപിഎം ഏരിയ സെക്രട്ടറി കെ എസ് അശോകന്‍ ആര്‍ജെഡി മണ്ഡലം പ്രസിഡണ്ട് പോള്‍ പുല്ലന്‍ ഇന്‍ഡ്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍ മണ്ഡലം പ്രസിഡണ്ട് ജോഷി ചെറുവാളൂര്‍ സിപിഐ മണ്ഡലം അസിസ്റ്റന്‍റ് സെക്രട്ടറി എം വി ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സിപിഐ മണ്ഡലം സെക്രട്ടറി സി വി ജോഫി ചെയര്‍മാനായും സിപിഎം ഏരിയ സെക്രട്ടറി കെ എസ് അശോകന്‍ കണ്‍വീനറുമായി ഇരൂന്നൂറ്റിയന്‍പത്തൊന്ന കമ്മറ്റി തെരഞ്ഞെടുത്തു.






