Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആറ്റപ്പാടം എസ്കെഎം എൽപി സ്‌കൂൾസുവർണ ജൂബിലി ആഘോഷം സമാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: എസ്കെഎം എൽപി സ്‌കൂൾ സുവർണ ജൂബിലി ആഘോഷം സമാപിച്ചു. സമാപന സമ്മേളനം സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു. സ്‌കൂൾ മാനേജർ വി.പി.ഷാജു അധ്യക്ഷത വഹിച്ചു.

കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് ലീല സുബ്രഹ്‌മണ്യൻ എൻഡോവ്മെൻ്റ് വിതരണം നടത്തി. മേലൂർ പഞ്ചായത്ത് സ്ഥഥിരസമിതി അധ്യക്ഷൻ എ.ഡി.സജി പ്രവർത്തിപരിചയമേളയുടെ സമ്മാനവിതരണം നടത്തി. മല്ലഞ്ചിറ സുബ്രഹ്‌മണ്യ ക്ഷേത്രം മേൽശാന്തി സലിൽ ആചാര്യ അനുഗ്രഹപ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് അംഗം ഷോൺ പെല്ലിശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിജി അനിൽകുമാർ, ഹെഡ്‌മിസ്ട്രസ് കെ.പി.ഷീബ, സുവർണ ജൂബിലി ആഘോഷസമിതി ചെയർപേഴ്‌സനും മുൻ പഞ്ചായത്ത് അംഗവുമായ ഷിമ സുധിൻ, പിടിഎ പ്രസിഡൻ്റ് അനുഷ പ്രജിൻ, എംപിടിഎ പ്രസിഡൻ്റ് ഗ്രീഷ്‌മ അനിൽ, സ്‌കൂൾ ലീഡർ എസ്.ബി.സഹർഷ്, അധ്യാപക പ്രതിനിധികളായ പി.ഗായത്രി ശീതൾ എം.ജോസ് എന്നിവർ പ്രസംഗിച്ചു.

Recent News

Advertisement
WhiteswanTV Footer