സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘ഉറപ്പാണ് എല്‍ഡിഎഫ്, ഉറപ്പാണ് എംബി രാജേഷ് ‘; ഷൈനിന്റെ പോസ്റ്റ് കുത്തിപ്പൊക്കി വിടി ബല്‍റാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : ലഹരി കേസിൽ പോലീസ് അറസ്റ്റ് ചെയ്ത സിനിമ താരം ഷൈൻ ടോം ചാക്കോയുടെ പഴയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. തെരഞ്ഞെടുപ്പ് കാലത്ത് ഷൈൻ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു പോസ്റ്റാണ് വി ടി ബല്‍റാം പങ്കുവെച്ചിരിക്കുന്നത്. ഉറപ്പാണ് എല്‍ഡിഎഫ്, ഉറപ്പാണ് എംബി രാജേഷ് എന്നാണ് 2021 മാര്‍ച്ച് 10ന് ഷൈന്‍ ടോം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിൽ പറയുന്നത് .

ഇതിന്റെ ഒരു സ്ക്രീൻഷോർട് ആണ് ബൽറാം പങ്കുവെച്ചിരിക്കുന്നത് . ഈ മയക്കു മരുന്നു വീരന്മാര്‍ കേരളത്തില്‍ അഴിഞ്ഞാടുന്നതെന്ന് ആരുടെ ഉറപ്പിലാണെന്നും ബൽറാം ചോദിക്കുന്നുണ്ട്. വിഷയത്തിൽ എക്‌സൈസ് വകുപ്പും ആഭ്യന്തര വകുപ്പുമാണ് മറുപടി പറയേണ്ടതെന്നും ബൽറാം പറയുന്നു. അതേസമയം വിഷയത്തിൽ പ്രതികരിച്ച് പിഎസ്സി മുന്‍ ചെയര്‍മാനും ബിജെപി നേതാവുമായ ഡോ. കെഎസ് രാധാകൃഷ്ണനും രംഗത്തെത്തിയിരുന്നു . സംസ്ഥാന സര്‍ക്കാരിലെ ഉന്നതനായ ഒരു മന്ത്രിയാണ് ഷൈന്‍ ടോം ചാക്കോയെ സംരക്ഷിക്കുന്നത് എന്നാണ് ഫേസ്ബുക്ക്പോസ്റ്റിലൂടെ ഡോ. കെഎസ് രാധാകൃഷ്ണന്‍ പ്രതികരിച്ചത് .

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.