കോഴിക്കോട് : അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന മടവൂർ ഗ്രാമപഞ്ചായത്ത് എൽഡിഎഫ് പ്രകടനപത്രിക ആർ ജെ.ഡി നേതാവ് സലീം മടവൂർ പ്രകാശനം ചെയ്തു.
വയോജന ക്ഷേമം, ഭിന്നശേഷി സൗഹൃദ ഗ്രാമം, ലൈഫ് ഭവനം, വീട് പുനരുദ്ധാരണം, ജൽ ജീവൻ കുടിവെള്ള പദ്ധതികൾ, കുടുംബശ്രീശാക്തീകരണം, ഗ്രാമീണ റോഡുകളുടെ നവീകരണം, തെരുവ് നായ ശല്യം തടയൽ, മടവൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സാ സൗകര്യം മെച്ചപ്പെടുത്തൽ , ഹോമിയോ – യുനാനി – ആയുർവേദ – ആശുപത്രികളിൽ ചികിത്സാ സൗകര്യം മെച്ചപ്പെടുത്തൽ, സബ്സന്ററുകളുടെനവീകരണം, കൃഷി വികസനം, കാട്ടു പന്നി ശല്യം തടയൽ, തുടങ്ങിയ സുപ്രധാന പദ്ധതികൾ നടപ്പിൽ വരുത്തു മെന്ന് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.മുട്ടാഞ്ചേരിയിൽ നടന്ന ചടങ്ങിൽ പി കെ ഇ. ചന്ദ്രൻ അധക്ഷത വഹിച്ചു.
എ.പി. നസ്തർ, കുറ്റിഓയത്തിൽ അബു ആരാമ്പ്രം, എ.രഘു, എ.പി.എം. അഷറഫ് മാസ്റ്റർ എന്നിവർ സംസാരിച്ചു. കെ.പി.ശശി സ്വാഗതവും കെ.പി.സുരേഷ് നന്ദിയും പറഞ്ഞു.



