കോഴിക്കോട് : നരിക്കുനി ഗ്രാമപഞ്ചായത്തിലെ കുത്തഴിഞ്ഞ കോണ്ഗ്രസ് ഭരണത്തിനെതിരെ എൽഡിഎഫ് പഞ്ചായത്ത് കമ്മറ്റി ബഹുജന വികസന സദസ്സ് സങ്കടിപ്പിച്ചു. എൽഡിഎഫ് നേതാവ് ഒ പി മുഹമ്മദ് ഇക്ബാൽ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. കക്കോടി ഏരിയ കമ്മിറ്റി അംഗം വി സി ഷനോജ് സ്വാഗതം ആശംസിച്ചു. പാർട്ടി മുതിർന്ന നേതാവും കക്കോടി ഏരിയ സെക്രട്ടറിയുമായ പി കെ ഇ ചന്ദ്രൻ വികസന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
എൽ ഡിഎഫ് നേതാക്കളായ എൻ ബാലകൃഷ്ണൻ മാസ്റ്റർ, സാലി, മജീദ് മഠത്തിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു, വി ബാബു പഞ്ചായത്ത് വികസന രേഖ അവതരിപ്പിച്ചു.
കഴിഞ്ഞ ഭരണ കാലയളവിൽ ചരിത്രത്തിൽ ഇല്ലാത്ത പോലെ ഒന്നിന് പകരം മൂന്ന് പ്രസിഡന്റ്മാരെ ഉണ്ടാക്കാൻ മാത്രമാണ് യുഡിഎഫ് ഭരണത്തിന് സാധിച്ചതെന്നും ജനങ്ങൾക്കുവേണ്ടി ഒന്നും ചെയ്യാത്ത അഞ്ഞുവർഷമാണ് കടന്നുപോയതെന്നും യോഗം ഓർമിപ്പിച്ചു. പുതിയ കാലത്തിൽ ജനങ്ങൾക്കുവേണ്ടി ഏറ്റവും നല്ലത് നൽകുന്ന ഒരു ഭരണ സമിതി കൊണ്ടുവരുമെന്നും വികസനം തൊട്ടു തീണ്ടാത്ത നരിക്കുനിയിൽ വികസന വിസ്മയം തീർക്കുമെന്നും വികസന രേഖയിൽ ഉറപ്പ് നൽകി.




