തൃശ്ശൂർ: ചാവക്കാട് നഗരസഭയിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തി. ആകെ 33 സീറ്റുകളുള്ള നഗരസഭയിൽ 21 സീറ്റുകൾ നേടി എൽ.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചു. യു.ഡി.എഫിന് 12 സീറ്റുകളാണ് ലഭിച്ചത്.
തുടർച്ചയായ വികസന പ്രവർത്തനങ്ങളും ജനകീയ പദ്ധതികളുമാണ് എൽ.ഡി.എഫിന്റെ വിജയത്തിന് വഴിയൊരുക്കിയതെന്ന് നേതാക്കൾ പ്രതികരിച്ചു. ഫല പ്രഖ്യാപനത്തിന് പിന്നാലെ നഗരത്തിൽ എൽ.ഡി.എഫ് പ്രവർത്തകർ വിജയാഘോഷം നടത്തി.
വിജയികൾ : 01 ഷാജി ടി. എം (യുഡിഎഫ്)02 വി. ജി. സഹദേവൻ (എൽഡിഎഫ്)03 കെ. എച്ച്. സലാം (എൽഡിഎഫ്)04 സഫൂറ ബക്കർ (എൽഡിഎഫ്)05 സീന നൗഷാദ് (യുഡിഎഫ്)06 ഫെബിന നൗഷാദ് (യുഡിഎഫ്)07 കെ. റീന (എൽഡിഎഫ്)08 കെ. സി. സുനിൽ (എൽഡിഎഫ്)09 ഷെർമിള സത്താർ (യുഡിഎഫ്)10 സുജാത സത്യൻ (യുഡിഎഫ്)11 ഹസീന സലിം (എൽഡിഎഫ്)12 ജോയ്‌സി ടീച്ചർ (യുഡിഎഫ്)13 ആരിഫ് പാലയൂർ (യുഡിഎഫ്)14 ആസിഫ് പാലയൂർ (യുഡിഎഫ്)15 ഷാജിത ഹാഷർ (എൽഡിഎഫ്)16 എ. എച്ച്. അക്ബർ (എൽഡിഎഫ്)17 പി. യതീന്ദ്രദാസ് (എൽഡിഎഫ്)18 പി. ഐ. വിശ്വംഭരൻ (എൽഡിഎഫ്)19 ഷൈലജ വാസുദേവൻ (എൽഡിഎഫ്)20 എം. എൻ. റൗഫ് (എൽഡിഎഫ്)21 ബിൻസി സന്തോഷ് (എൽഡിഎഫ്)22 കെ. പി. രഞ്ജിത് കുമാർ (എൽഡിഎഫ്)23 അഡ്വ. ഹിബ മിഷിഹാദ് (എൽഡിഎഫ്)24 കെ. വി. സന്തോഷ് (എൽഡിഎഫ്)25 ഷീജ പ്രശാന്ത് (എൽഡിഎഫ്)26 സനൂപ് ടി. എസ് (യുഡിഎഫ്)27 കെ. വി. ശശി (എൽഡിഎഫ്)28 ബ്രിജിത പ്രദീപ് (യുഡിഎഫ്)29 അഭിനി ശിവജി (എൽഡിഎഫ്)30 റമീജ ഹംസ (എൽഡിഎഫ്)31 ലിഷ മത്രംകോട്ട് (എൽഡിഎഫ്)32 സി. എ. ഗോപപ്രതാപൻ (യുഡിഎഫ്)33 തനൂജ ഷാഫി (യുഡിഎഫ്)




