Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Chavakkad

ചാവക്കാട് മുഹ്സിനയുടെ മരണം; ഭർത്താവ് അറസ്റ്റിൽ

തൃശൂർ: വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മുഹ്സിനയുടെ ഭർത്താവ് ഇബ്രാഹിമിനെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. മനപ്പൂർവ്വമല്ലാത്ത നരഹത്യ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. അക്യുപങ്ചറിസ്റ്റാണ് ഇബ്രാഹിം. പ്രസവശേഷം പരിചരണം ലഭിക്കാത്തതാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. പ്രസവത്തിനു ശേഷം മരിച്ച നവജാത ശിശുവിൻറെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താനും പോലീസ് തീരുമാനിച്ചിരുന്നു. ജനുവരിയിൽ മുഹ്സിനയുടെ പ്രസവം നടന്ന് ആറ് ദിവസം കഴിഞ്ഞ് കുഞ്ഞ് മരണപ്പെട്ടിരുന്നു. ഏഴാമത്തെ പ്രസവമായിരുന്നു ഇത്. ഇവരുടെ രണ്ട് […]
Read more

കലാഭവൻ മണി പുരസ്കാര ജേതാവായ ഗുരുവായൂർ സ്വദേശിനി റിയ സിപിഐ കമ്മറ്റി ആദരിച്ചു

തൃശ്ശൂർ: കലാഭവൻ മണി പുരസ്കാരം നേടിയ ഗുരുവായൂർ സ്വദേശിനി റിയയെ സിപിഐ മാണിക്കത്തുപടി ബ്രാഞ്ച് കമ്മറ്റി ആദരിച്ചു. സിപിഐ ഗുരുവായൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി എൻ.പി. നാസർ പൊന്നാടയണിയിച്ച് ഉപഹാരം സമ്മാനിച്ചു. ആദരിക്കൽ ചടങ്ങിൽ ലോക്കൽ കമ്മറ്റി അംഗം പി.വി. മധു, നഗരസഭ കൗൺസിലർ ഉണ്ണികൃഷ്ണൻ കരുമത്തിൽ, ബ്രാഞ്ച് സെക്രട്ടറി ഷനുമോഹൻ എന്നിവർ പങ്കെടുത്തു. കാരക്കാട് എ.വി. റൈനസ് –നിഷ ദമ്പതികളുടെ മകളായ റിയ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. നൃത്തത്തിന്റെ വിവിധ മേഖലകളിൽ […]
Read more

മുനക്കക്കടവ് അഴിമുഖത്ത് ഉപ്പുവെള്ളം കയറിയ പ്രദേശം പഞ്ചായത്ത് ജനപ്രതിനിധി–ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു

തൃശ്ശൂർ: കടപ്പുറം പഞ്ചായത്തിലെ മുനക്കക്കടവ് അഴിമുഖം 11-ാം വാർഡിൽ ചേറ്റുവ പുഴയിൽ നിന്നുള്ള ഉപ്പുവെള്ളം കയറുന്നതിനെ തുടർന്ന് ബാധിത പ്രദേശങ്ങൾ കടപ്പുറം പഞ്ചായത്ത് ജനപ്രതിനിധി– ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് വി.എം. മനാഫ്യുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. പഞ്ചായത്ത് മെമ്പർമാരായ വി. ഉമ്മർ ഹാജി, പി.എ. അഷ്കർ അലി, നജില നജീബ്, പഞ്ചായത്ത് ഓവർസിയർ അശ്വതി എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഉപ്പുവെള്ളം കയറുന്നത് മൂലം പ്രദേശവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ സംഘം വിലയിരുത്തി. ചേറ്റുവ പുഴയിൽ നിന്നുള്ള ഉപ്പുവെള്ളം കയറുന്നത് […]
Read more

എസ്ഡിപിഐ കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷഹീദ് ഷാൻ അനുസ്മരണവും പ്രവർത്തക സംഗമവും

തൃശ്ശൂർ: എസ്ഡിപിഐ കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷഹീദ് ഷാൻ അനുസ്മരണവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു. പരിപാടി എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി ടി.എം. അക്ബർ ഉദ്ഘാടനം ചെയ്തു. എസ്.ഡി.പി.ഐ കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.എച്ച്. ഷാജഹാൻ അധ്യക്ഷത വഹിച്ചു. എസ്.ഡി.ടി.യു ജില്ലാ പ്രസിഡന്റ് സിദ്ദീഖുൽ അക്ബർ, മണ്ഡലം സെക്രട്ടറി ഡോ. മുസമ്മിൽ, മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി ഷഫീദ് ബ്ലാങ്ങാട്, മണ്ഡലം ജോയിന്റ് സെക്രട്ടറി ഇബ്രാഹിം പുളിക്കൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് സെക്രട്ടറി ഷെഫീഖ് […]
Read more

ഗാന്ധിഗ്രാമം പദ്ധതി; രമേശ് ചെന്നിത്തല നാളെ അകലാട് നായാടി ഉന്നതി സന്ദർശിക്കും

തൃശ്ശൂർ: പുതുവത്സര ദിനത്തിൽ പതിനാറാമത് ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായി മുൻ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പുന്നയൂർ പഞ്ചായത്തിലെ അകലാട് നായാടി ഉന്നതിയിൽ സന്ദർശിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദിവാസി– പട്ടികജാതി ഉന്നതികളിൽ താമസിക്കുന്നവരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി രമേശ് ചെന്നിത്തല ആരംഭിച്ച ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായി ഇത്തവണ പുതുവർഷാഘോഷം തൃശൂർ ജില്ലയിലെ ഗുരുവായൂർ നിയോജകമണ്ഡലത്തിലെ അകലാട് നായാടി ഉന്നതിയിൽ സംഘടിപ്പിക്കും. ഗ്രാമവാസികളുടെ പരാതികൾ കേൾക്കുക, പരിഹരിക്കാവുന്ന വിഷയങ്ങൾക്ക് പരിഹാരം കണ്ടെത്തുക, ആവശ്യമായ സഹായങ്ങൾ […]
Read more

ചാവക്കാട് നഗരസഭ 10-ാം വാർഡിലെ നിയുക്ത കൗൺസിലർ സുജാത സത്യനെ ആദരിച്ചു

തൃശൂർ: ചാവക്കാട് നഗരസഭ 10-ാം വാർഡ് 20 വർഷത്തിന് ശേഷം സി.പി.എമ്മിൽ നിന്ന് തിരിച്ചുപിടിച്ച നിയുക്ത കൗൺസിലർ സുജാത സത്യൻയെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 10-ാം വാർഡ് കമ്മിറ്റി ആദരിച്ചു. വാർഡ് കമ്മിറ്റി പ്രസിഡന്റ് ഹക്കിം ഇംബാർക്ക് അധ്യക്ഷത വഹിച്ചു. ആദരിക്കൽ ചടങ്ങിൽ നിയുക്ത കൗൺസിലർ സുജാത സത്യൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കെ.എസ്. സന്ദീപ്, വാർഡ് സെക്രട്ടറി പ്രസാദ് പോൾ, മുൻ കൗൺസിലർ സത്യൻ, രാജീവ് ചെഞ്ചേരി, മുഹമ്മദ്, ഉണ്ണികൃഷ്ണൻ, ശ്രീദർശൻ, സുരേഷ് എന്നിവർ സംസാരിച്ചു.
Read more

ലോറി ഇടിച്ചു ആശുപത്രിയിലായ വൃദ്ധൻ മരിച്ചു

തൃശ്ശൂർ: ചാവക്കാട് ടോറസ് ലോറി ഇടിച്ച് ഇലക്ട്രിക് സ്കൂട്ടർ യാത്രക്കാരൻ മരിച്ചുചാവക്കാട് പാലയൂർ ഡോബിപ്പടി സ്റ്റോപ്പിന് സമീപം ടോറസ് ലോറി ഇലക്ട്രിക് സ്കൂട്ടറിലിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. തെക്കൻ പാലയൂർ ഓസാരം വീട്ടിൽ അബു (65) ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. ചാവക്കാട് നിന്നും പൂവത്തൂരിലേക്ക് പോവുകയായിരുന്ന ടോറസ് ലോറി, അതേ ദിശയിൽ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് ബൈക്കിൽ കൊളുത്തി വലിച്ചു. ഇതോടെ ബൈക്ക് ലോറിയുടെ അടിയിൽ കുടുങ്ങുകയും അബുവിന്റെ കാലിലൂടെ ലോറിയുടെ ചക്രം […]
Read more

ചാവക്കാട് നഗരസഭയിൽ എൽഡിഎഫ് ഭരണം നിലനിർത്തി

തൃശ്ശൂർ: ചാവക്കാട് നഗരസഭയിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തി. ആകെ 33 സീറ്റുകളുള്ള നഗരസഭയിൽ 21 സീറ്റുകൾ നേടി എൽ.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചു. യു.ഡി.എഫിന് 12 സീറ്റുകളാണ് ലഭിച്ചത്. തുടർച്ചയായ വികസന പ്രവർത്തനങ്ങളും ജനകീയ പദ്ധതികളുമാണ് എൽ.ഡി.എഫിന്റെ വിജയത്തിന് വഴിയൊരുക്കിയതെന്ന് നേതാക്കൾ പ്രതികരിച്ചു. ഫല പ്രഖ്യാപനത്തിന് പിന്നാലെ നഗരത്തിൽ എൽ.ഡി.എഫ് പ്രവർത്തകർ വിജയാഘോഷം നടത്തി. വിജയികൾ : 01 ഷാജി ടി. എം (യുഡിഎഫ്)02 വി. ജി. സഹദേവൻ (എൽഡിഎഫ്)03 കെ. എച്ച്. സലാം (എൽഡിഎഫ്)04 സഫൂറ […]
Read more

ചാവക്കാട്ബൈ പാസ്– ചേറ്റുവ റോഡിൽ മണിക്കൂറുകൾ നീണ്ട കടുത്ത ട്രാഫിക് ബ്ലോക്ക്; പോലീസിന് പകരം ട്രാഫിക് നിയന്ത്രിച്ച് നാട്ടുകാരൻ

തൃശൂർ: ചാവക്കാട് ബൈപാസ് റോഡിലും അതിനോട് ബന്ധിപ്പിച്ച ചാവക്കാട്– ചേറ്റുവ റോഡിലും ഇന്ന് ഉച്ചയോട് കൂടി മണിക്കൂറുകളോളം കടുത്ത ട്രാഫിക് ബ്ലോക്ക്. വാഹനങ്ങൾ നീങ്ങാതെ നില്ക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്കും നാട്ടുകാരക്കും വലിയ ബുദ്ധിമുട്ടായിരുന്നു. ഏറ്റവും ശ്രദ്ധേയമായി പോലീസിന്റെ അഭാവത്തിൽ അരിബൂർ സ്വദേശി ശ്രീകുമാർ തന്നെ മണിക്കൂറുകളോളം ട്രാഫിക് നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. അദ്ദേഹത്തോടൊപ്പം ഇടക്കിടെ ചില സ്വകാര്യ, സർക്കാർ ബസുകളുടെ കണ്ടക്ടർമാരും ഇറങ്ങി സഹായിച്ചു. ചാവക്കാട് ട്രാഫിക് പോലീസ് സ്ഥലത്തെത്താത്തതിനാൽ, വൈറ്റ്സ്വാൻ ന്യൂസ് ടീം ചാവക്കാട് പോലീസ് സ്റ്റേഷനുമായി […]
Read more

ചാവക്കാട് ബൈപാസിൽ ട്രക്കിന്റെ ചക്രം റോഡിൽ താഴ്ന്ന് ഗതാഗത തടസം

തൃശ്ശൂർ : ചാവക്കാട് ബൈപാസിന് സമീപം സിമന്റ് കയറ്റി കൊണ്ടുപോകുകയായിരുന്ന കണ്ടെയ്നർ ട്രക്കിന്റെ പിൻ ചക്രം റോഡിലെ ഗർത്തത്തിൽ വീണതോടെ ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടു. സംഭവത്തെ തുടർന്ന് റൂട്ടിൽ നേരിയ തിരക്ക് രൂപപ്പെട്ടു. പോലീസ് സ്ഥലത്തെത്തി സാഹചര്യങ്ങൾ നിയന്ത്രിച്ചു. പിന്നാലെ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ട്രക്കിനെ ഉയർത്തി റോഡിലേക്ക് വീണ്ടെടുത്തു. തുടർന്ന് ഗതാഗതം പഴയ നിലയിലായി.
Read more

Recent News

Advertisement
WhiteswanTV Footer