തൃശൂർ: ചാവക്കാട് നഗരസഭ 10-ാം വാർഡ് 20 വർഷത്തിന് ശേഷം സി.പി.എമ്മിൽ നിന്ന് തിരിച്ചുപിടിച്ച നിയുക്ത കൗൺസിലർ സുജാത സത്യൻയെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 10-ാം വാർഡ് കമ്മിറ്റി ആദരിച്ചു. വാർഡ് കമ്മിറ്റി പ്രസിഡന്റ് ഹക്കിം ഇംബാർക്ക് അധ്യക്ഷത വഹിച്ചു.
ആദരിക്കൽ ചടങ്ങിൽ നിയുക്ത കൗൺസിലർ സുജാത സത്യൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കെ.എസ്. സന്ദീപ്, വാർഡ് സെക്രട്ടറി പ്രസാദ് പോൾ, മുൻ കൗൺസിലർ സത്യൻ, രാജീവ് ചെഞ്ചേരി, മുഹമ്മദ്, ഉണ്ണികൃഷ്ണൻ, ശ്രീദർശൻ, സുരേഷ് എന്നിവർ സംസാരിച്ചു.




