തൃശ്ശൂർ: കലാഭവൻ മണി പുരസ്കാരം നേടിയ ഗുരുവായൂർ സ്വദേശിനി റിയയെ സിപിഐ മാണിക്കത്തുപടി ബ്രാഞ്ച് കമ്മറ്റി ആദരിച്ചു. സിപിഐ ഗുരുവായൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി എൻ.പി. നാസർ പൊന്നാടയണിയിച്ച് ഉപഹാരം സമ്മാനിച്ചു.
ആദരിക്കൽ ചടങ്ങിൽ ലോക്കൽ കമ്മറ്റി അംഗം പി.വി. മധു, നഗരസഭ കൗൺസിലർ ഉണ്ണികൃഷ്ണൻ കരുമത്തിൽ, ബ്രാഞ്ച് സെക്രട്ടറി ഷനുമോഹൻ എന്നിവർ പങ്കെടുത്തു.
കാരക്കാട് എ.വി. റൈനസ് –നിഷ ദമ്പതികളുടെ മകളായ റിയ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. നൃത്തത്തിന്റെ വിവിധ മേഖലകളിൽ നേരത്തേ തന്നെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള റിയയുടെ ഈ നേട്ടം പ്രദേശത്തിന് അഭിമാനമാണെന്ന് നേതാക്കൾ പറഞ്ഞു.




