Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം; അതൃപ്തി പരസ്യമാക്കി ആർജെഡി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: പരാജയപ്പെടുമെന്ന് ഉറപ്പുള്ള സീറ്റുകൾ സിപിഎം അടിച്ചേൽപ്പിച്ചുവെന്ന് ദേശീയ സമിതി അംഗം യൂജിൻ മോറേലി ഒരു സാധ്യതയും ഇല്ലാത്ത സ്ഥലങ്ങളിൽ പോലും പണവും മുടക്കി അധ്വാനിക്കേണ്ട സ്ഥിതി തെരഞ്ഞെടുപ്പിൽ ഉണ്ടായി ,മുന്നണി ഐക്യത്തിന്റെ ഭാഗമായാണ് പ്രയാസം അനുഭവിച്ച് പലസ്ഥലങ്ങളിലും മത്സരിച്ചതെന്നും മര്യാദയുള്ള രാഷ്ട്രീയകക്ഷിയായതിനാലാണ് തെരഞ്ഞെടുപ്പ് സമയത്ത് പ്രശ്നങ്ങളുണ്ടാകാതിരുന്നതെന്നും അല്ലാതെ ആർജെഡി മോശപ്പെട്ട രാഷ്ട്രീയകക്ഷിയല്ല , സിപിഎമ്മിനെക്കാളും സിപിഐയെക്കാളും ചിലയിടങ്ങളിൽ രാഷ്ട്രീയ ശക്തിയുണ്ടെന്നും യൂജിൻ മൊറേലി പറഞ്ഞു.

ഒരു തെരഞ്ഞെടുപ്പിലോ എൽ ഡി എഫി ൻ്റെ ഘടക സംവിധാനങ്ങളിലോ ആർ ജെ ഡിക്ക് ഇതുവരെ അർഹമായ പരിഗണന ലഭിച്ചിട്ടില്ല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും ജയിക്കാത്ത കക്ഷികൾക്കും സംസ്ഥാന മന്ത്രിസഭയിൽ പങ്കാളിത്തം നൽകി എൽ ഡി എഫ് രൂപീകരണത്തിലടക്കം വലിയ പാരമ്പര്യമുള്ള ഞങ്ങളുടെ പാർട്ടിയെ പൂർണ്ണമായും അവഗണിച്ചു കൊണ്ടിരിക്കുകയാണ്.ഒരു ജില്ലയിലോ മണ്ഡലത്തിലോ പോലും എൽഡിഎഫിന്റെ കൺവീനർ സ്ഥാനം ആർ ജെഡിക്ക് നൽകിയില്ല യുഡിഎഫി ൽ നിന്ന് എൽഡിഎഫി ലേക്ക് വന്നത് അടിസ്ഥാനമായ ഇടം എന്ന നിലയിലാണ്.

കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും എം പി വീരേന്ദ്രകുമാറിന്റെ വീട്ടിലെത്തി നേരിട്ട് ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആർജെഡി എൽഡിഎഫിൽ എത്തിയത് എന്നാൽ എട്ടര വർഷം കഴിഞ്ഞിട്ടും അതിൻറെ ആനുകൂല്യങ്ങൾ ഒന്നും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല.ഇക്കാര്യങ്ങൾ തുറന്നു പറയാതിരിക്കുന്നത് പാർട്ടി പ്രവർത്തകരോടും മുന്നണിയോടും ചെയ്യുന്ന തെറ്റായി പോകും എന്നതിനാലാണ്. എൽ ഡി എഫ് മുന്നണി വിടുന്നതിനെ കുറിച്ച് ഈ ഘട്ടത്തിൽ ആലോചിച്ചിട്ടില്ല , പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്നാണ് ആവശ്യം.ദുർബലരായി മാറിയ കേരള കോൺഗ്രസിന് ലഭിച്ച പരിഗണന തങ്ങൾക്ക് ഒരിക്കലും ലഭിച്ചിട്ടില്ല.

ശബരിമല വിഷയത്തിൽ അടക്കം എൽഡിഎഫിന് വലിയ പാളിച്ചകൾ സംഭവിച്ചു.തെറ്റുകാരായ ആളുകൾക്കെതിരെ സിപിഎം ശക്തമായ നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.ശബരിമലയിൽ തൊട്ടാൽ കൈ പൊള്ളുമെന്ന് എൽഡിഎഫ് നേതൃത്വം മനസ്സിലാക്കണമായിരുന്നുവെന്നും യൂജിൻ മൊറേലി  പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer