Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സർഗ്ഗോത്സവം 2026 ജനുവരി 19 മുതൽ 21 വരെ തലസ്ഥാനനഗരിയിൽ അരങ്ങേറും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ, ഈ മേഖലയിലെ ദേശീയ-അന്തർദേശീയ വീക്ഷണങ്ങൾ, അസിസ്റ്റീവ് ടെക്നോളജി ഡെമോൻസ്ട്രഷൻ, കലാ-കായിക പരിപാടികൾ, തൊഴിൽമേള, നൈപുണ്യ വികസനശില്പശാല, ഇൻക്ലൂസീവ് ചലച്ചിത്രോത്സവം തുടങ്ങിയവ ഉൾപ്പെട്ട സമഗ്ര ഭിന്നശേഷിക്ഷേമ ഇടപെടലായി ഭിന്നശേഷി സർഗ്ഗോത്സവം 2026 ജനുവരി 19 മുതൽ 21 വരെ തലസ്ഥാനനഗരിയിൽ അരങ്ങേറും.

ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണവും സാമൂഹിക ഉൾച്ചേർക്കലും മുഖ്യലക്ഷ്യമായി, ‘സവിശേഷ – Carnival of the Different’ എന്ന പേരിലാണ് ഭിന്നശേഷി സർഗ്ഗോത്സവത്തിന് തിരുവനന്തപുരം വേദിയൊരുക്കുക. ഭിന്നശേഷിക്കാരുടെ ഉൾച്ചേർക്കലും പ്രാപ്യത ഒരുക്കലും ഉത്സവമാക്കുന്ന മേളയാകും ‘സവിശേഷ -Carnival of the Different’. അസിസ്റ്റീവ് ടെക്‌നോളജി, തൊഴിൽ, സംരംഭകത്വം എന്നിവയിൽ അവസരങ്ങൾ, ഉൾക്കൊള്ളലോടെയുള്ള കായികമേളകൾ തുടങ്ങിയവയിലൂടെ കേരളത്തെ മാതൃകാ സംസ്ഥാനമാക്കി മാറ്റാൻ ‘സവിശേഷ -Carnival of the Different’ വഴിതെളിക്കും.

ഭിന്നശേഷി വ്യക്തികൾക്ക് തുല്യനീതി ഉറപ്പാക്കി സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിന് RPWD ആക്ട് (2016) നിലവിൽ വന്നതിൽപ്പിന്നെ ഭിന്നശേഷിക്കാർക്കായി ആക്റ്റ് അനുശാസിക്കും പ്രകാരമുള്ള വിവിധ പദ്ധതികളും പരിപാടികളും സാമൂഹ്യനീതി വകുപ്പ് സംസ്ഥാനത്ത് നടപ്പാക്കി വരുന്നുണ്ട്. ഭിന്നശേഷി വ്യക്തികൾക്ക് സമഗ്രമായ ഉൾക്കൊള്ളലും പ്രാപ്യതയും ഉറപ്പാക്കുക, ഭിന്നശേഷി അവകാശങ്ങൾ – പ്രത്യേകിച്ച് RPWD ആക്ട് 2016 – തുടങ്ങിയവയെക്കുറിച്ച് പൊതുജനാവബോധം വർദ്ധിപ്പിക്കുക, ഭിന്നശേഷി ജനസമൂഹത്തിന്റെ കഴിവുകളും പ്രതിഭകളും ദേശീയശ്രദ്ധയിൽ കൊണ്ടുവരിക എന്നിവ ‘സവിശേഷ -Carnival of the Different’ ലക്ഷ്യം വെക്കുന്നു.

പ്രദർശനങ്ങളും ആശയാവതരണങ്ങളും കൊണ്ട് സമൃദ്ധമാവും ‘സവിശേഷ’. സഹായ സാങ്കേതികവിദ്യകളുടെ പ്രദർശനം, ഭിന്നശേഷിയുള്ളവർ നിർമിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശന-വിപണന വേദികൾ എന്നിവയ്‌ക്കൊപ്പം, അന്താരാഷ്ട്ര തലത്തിലെ നവീന ആശയങ്ങൾ ‘സവിശേഷ’യിൽ അവതരിപ്പിക്കപ്പെടും. തൊഴിൽ മേളയ്ക്ക് പുറമെ, നിയമ അവബോധ പരിപാടികൾ, രക്ഷിതാക്കൾക്കും പരിചാരകർക്കുമുള്ള പിന്തുണാ സംവിധാനങ്ങളെക്കുറിച്ചുള്ള ബോധവത്കരണം എന്നിവയും ‘സവിശേഷ’യുടെ ഭാഗമായായി നടക്കും. ഭിന്നശേഷി അവകാശങ്ങളും നയപരിഷ്‌കരണങ്ങളും സംബന്ധിച്ച സംവാദങ്ങളും. വ്യവസായ പ്രമുഖർ, നയരൂപീകരണ വിദഗ്ദ്ധർ, ഭിന്നശേഷി മേഖലയിലെ പ്രവർത്തകർ എന്നിവരുമായുള്ള സംവാദങ്ങൾക്കും വേദികൾ ഉണ്ടാവും.

ഭിന്നശേഷിയുള്ള കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീതം, നൃത്തം, നാടകം, മറ്റ് ദൃശ്യാവതരണ പരിപാടികൾ എന്നിവ മേളയ്ക്ക് മിഴിവേകും. ന്യൂറോ ഡൈവേഴ്സിറ്റിയുമായി ബന്ധപ്പെട്ട പ്രത്യേകം ആഘോഷപരിപാടികൾ മേളയുടെ ഭാഗമാകും. ‘അൻപ്’ ബയോസ്കോപ്പ് ഇൻക്ലൂസീവ് സിനിമകളുടെ പ്രദർശനം ‘സവിശേഷ’യിൽ ഉണ്ടാവും.

സാമൂഹികസമത്വം ആധാരമാക്കിയ ഇൻക്ലുസീവ് കായിക മത്സരങ്ങളോടെയുള്ള ഇൻക്ലൂസീവ് ഒളിമ്പിക്സ് സവിശേഷയുടെ മുഖ്യ ആകർഷണമാകും. പൂർണ്ണമായും ബാരിയർ-ഫ്രീ സൗകര്യങ്ങൾ ഇൻക്ലൂസീവ് ഒളിമ്പിക്സിൽ ഒരുക്കും. കുടുംബശ്രീ യൂണിറ്റുകളും പ്രത്യേക അയൽക്കൂട്ടങ്ങളും നേതൃത്വം നൽകുന്ന ഭക്ഷ്യമേള, സ്വയംതൊഴിൽ നിർമ്മാണ ഉല്പന്നങ്ങളുടെ പ്രദർശന-വിപണന മേള എന്നിവയും സവിശേഷയിൽ ഉണ്ടാകും.

Recent News

Advertisement
WhiteswanTV Footer