സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയിൽ 6411 സ്ഥാനാർഥികൾ, സൂക്ഷ്മപരിശോധന പൂർത്തിയായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. അന്തിമ കണക്കനുസരിച്ച് ജില്ലയിൽ 6411 പേരാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്. ആകെ 11,101 സെറ്റ് പത്രികകളാണ് വിവിധ സ്ഥാപനങ്ങളിലേക്ക് ലഭിച്ചത്.
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച (നവംബർ 24) ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ്. അതിനുശേഷം മത്സരരംഗത്ത് ശേഷിക്കുന്ന സ്ഥാനാർഥികളുടെ അന്തിമ ചിത്രം വ്യക്തമാകും.

കോട്ടയം ജില്ലയിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് പത്രിക സമർപ്പിച്ചവർ: സ്ഥാപനം പത്രിക സമർപ്പിച്ചവരുടെ എണ്ണം ഗ്രാമപഞ്ചായത്ത് 4920 ബ്‌ളോക്ക് പഞ്ചായത്ത് 569 നഗരസഭ 816 ജില്ലാ പഞ്ചായത്ത് 106 ആകെ 6411 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ സ്ഥാനാർഥികൾ ജില്ലാ പഞ്ചായത്തിലേക്ക് മൊത്തം 106 സ്ഥാനാർഥികളാണ് പത്രിക നൽകിയത്.

ഡിവിഷനുകൾ തിരിച്ചുള്ള കണക്കുകൾ ഇങ്ങനെയാണ്: ഡിവിഷൻ സ്ഥാനാർഥികൾ വൈക്കം, കുറവിലങ്ങാട്, ഉഴവൂർ, ഭരണങ്ങാനം, പൂഞ്ഞാർ, തലനാട്, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, അയർകുന്നം, പാമ്പാടി, തലയാഴം 4 വീതം വെള്ളൂർ, കടുത്തുരുത്തി, എരുമേലി, തൃക്കൊടിത്താനം, പുതുപ്പള്ളി, കുറിച്ചി 5 വീതം മുണ്ടക്കയം 6 കുമരകം 4 ബ്‌ളോക്ക് പഞ്ചായത്തുകളിലെയും നഗരസഭകളിലെയും കണക്കുകൾ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് ആകെ 569 പേരാണ് പത്രിക സമർപ്പിച്ചത്.

ഏറ്റുമാനൂർ ബ്ലോക്കിൽ 59 പേരും കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ 56 പേരുമാണ് കൂടുതൽ പത്രികകൾ നൽകിയത്. നഗരസഭകളിൽ ആറ് നഗരസഭകളിലായി മൊത്തം 816 പേരാണ് മത്സരിക്കുന്നത്. ഏറ്റവും കൂടുതൽ പേർ പത്രിക നൽകിയത് കോട്ടയം നഗരസഭയിലാണ് (237). തൊട്ടുപിന്നിൽ ചങ്ങനാശേരി (162), ഏറ്റുമാനൂർ (152) നഗരസഭകളുണ്ട്.

ഗ്രാമപഞ്ചായത്തുകളിലെ മത്സരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലേക്ക് ആകെ 4920 പേർ പത്രിക നൽകി. പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലാണ് (112) ഏറ്റവും കൂടുതൽ പേർ പത്രിക സമർപ്പിച്ചത്. കാഞ്ഞിരപ്പള്ളി (107), ആർപ്പൂക്കര (100), മുണ്ടക്കയം (100) ഗ്രാമപഞ്ചായത്തുകളിലും 100-ന് അടുത്ത് സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പത്രിക പിൻവലിക്കാനുള്ള സമയം കഴിയുന്നതോടെ, ജില്ലയിലെ തിരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാകും.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.