കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി കുന്ദമംഗലംപഞ്ചായത്തിലേക്കുള്ള പട്ടിക പ്രഖ്യാപിച്ചു. നിലവിൽ പഞ്ചായത്ത് ഭരിക്കുന്നത് ഇടതുപക്ഷമാണ്.
24 വാർഡുകളിൽ 20 വാർഡിലേക്കാണ് ആദ്യ ഘട്ടത്തിൽ സ്ഥാനാർഥികളെ അവതരിപ്പിച്ചത്. വാർഡ് 1 എ നിഖിൽ, വാർഡ് 2 ലിജി പുൽക്കുന്നുമ്മൽ, വാർഡ് 4 മിനി പന്തലങ്ങൽ, വാർഡ് 5 സജീവ് കുമാർ, വാർഡ് 6 ഹൈദരാലി,വാർഡ് 7 അഡ്വ. നന്ദന രാജു, വാർഡ് 8 ബിന്ദു പാൽക്കണ്ടിയിൽ, വാർഡ് 9 അഞ്ജു പ്രവീൺ, വാർഡ് 10 എം എം സുധീഷ് കുമാർ, വാർഡ് 11 യുനി പ്രീതി, വാർഡ് 12 പി വിനീത,വാർഡ് 13മൈമൂന സമീർ,വാർഡ് 14 വി അനിൽ കുമാർ,വാർഡ് 15 പി പവിത്രൻ,വാർഡ് 16 വസന്തകുമാരി,വാർഡ് 18 സ്മിത, വാർഡ് 19 സനില വേണുഗോപാൽ,വാർഡ് 21 ജസീല ബഷീർ, വാർഡ് 22 സക്കീന,വാർഡ് 23ടി ശിവാനന്ദൻ എന്നിവരെയാണ് പ്രഖ്യാപിച്ചത്.
3,7,20,24 വാർഡുകളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് എൽഡിഎഫ് നേതാക്കൾ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കൺവെൻഷൻ എംഎൽഎ പിടിഎ റഹീം ഉദ്ഘാടനം ചെയ്തു. ജനാർദ്ദൻ കളരിക്കണ്ടി അധ്യക്ഷനായി.






