സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

തദ്ദേശഉപതെരഞ്ഞെടുപ്പ്: യുഡിഎഫിന് വന്‍നേട്ടം, മൂന്ന് പഞ്ചായത്തുകളില്‍ ഭരണം പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മേല്‍ക്കൈ. 17 സീറ്റുകളില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ എല്‍ഡിഎഫിന് നേടാനായത് 11 സീറ്റുകളാണ്. എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റുകള്‍ ലഭിച്ചു.

മൂന്ന് പഞ്ചായത്തുകളിലെ ഭരണം യുഡിഎഫ് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. തൃശൂര്‍ നാട്ടിക പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ യുഡിഎഫ് അട്ടിമറി വിജയം നേടിയപ്പോള്‍ പഞ്ചായത്ത് ഭരണവും ലഭിച്ചു. പഞ്ചായത്തിലെ നില യുഡിഎഫ്-6, എല്‍ഡിഎഫ്-5 എന്നായി. ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തും യുഡിഎഫ് പിടിച്ചെടുത്തു.

എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ പന്നൂര്‍ വാര്‍ഡില്‍ യുഡിഎഫിന് ജയിച്ചു. ഇതോടെ പഞ്ചായത്തില്‍ യുഡിഎഫ് അംഗബലം എട്ടായി, എല്‍ഡിഫിന് ആറ് അംഗങ്ങളാണുള്ളത്. പാലക്കാട് തച്ചമ്പാറ പഞ്ചായത്തിലും സിപിഐഎമ്മിന് ഭരണം നഷ്ടമായി. ഇവിടെ നാലാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. നിലവിലെ കക്ഷി നില യുഡിഎഫ്-എട്ട്, എല്‍ഡിഎഫ്- ഏഴ്

ആലപ്പുഴ പത്തിയൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. രൂപീകൃതമായത് മുതല്‍ എല്‍ഡിഎഫിന്റെ വാര്‍ഡായിരുന്നു ഇത്. മഞ്ചേരി നഗരസഭ കരുവമ്പ്രം ഡിവിഷന്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു.

കോട്ടയം അതിരമ്പുഴ പഞ്ചായത്തില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം. മൂന്നാം വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്ന് കേരളാ കോണ്‍ഗ്രസ് എം നേടി. ഈരാറ്റുപേട്ട നഗരസഭയിലെ 16 ആം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. രണ്ടിടങ്ങളിലും യുഡിഎഫിനാണ് ഭരണം. ഇന്നത്തെ ഫലങ്ങള്‍ ഭരണമാറ്റം ഉണ്ടാക്കില്ല.

കൊല്ലം പടിഞ്ഞാറേ കല്ലട അഞ്ചാം വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. കണ്ണൂര്‍ പഞ്ചായത്തിലെ കണിച്ചാര്‍ പഞ്ചായത്ത് ആറാം വാര്‍ഡ്, മാടായി പഞ്ചായത്ത് ആറാം വാര്‍ഡ് എന്നിവ എല്‍ഡിഎഫ് നിലനിര്‍ത്തി. അതേസമയം, പത്തനംതിട്ട എഴുമാറ്റൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ബിജെപിക്ക് ജയം. കോണ്‍ഗ്രസിന്റെ സീറ്റ് പിടിച്ചെടുക്കുകയായിരുന്നു.

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement