സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ലോക്കോ പൈലറ്റുമാര്‍ക്ക് ഇനി കരിക്കിന്‍വെള്ളം കുടിക്കാം; വിവാദ ഉത്തരവ് പിന്‍വലിച്ച് റെയില്‍വേ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: ഡ്യൂട്ടിക്കെത്തുന്ന ലോക്കോ പൈലറ്റുമാര്‍ കരിക്കിന്‍ വെള്ളം കുടിക്കരുതെന്ന ഉത്തരവ് പിന്‍വലിച്ച് റെയില്‍വേ. ഡ്യൂട്ടിക്കെത്തുമ്പോള്‍ ലോക്കോ പൈലറ്റുമാര്‍ കരിക്കിന്‍ വെളളവും ഹോമിയോ മരുന്നും കഴിക്കരുതെന്ന തിരുവനന്തപുരം ഡിവിഷനിലെ സീനിയര്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറുടെ വിവാദ ഉത്തരവാണ് റെയില്‍വേ പിന്‍വലിച്ചത്.

ജോലിക്ക് കയറും മുന്‍പും ഇറങ്ങിയ ശേഷവും ബ്രെത്തലൈസറില്‍ സൈന്‍ ഇന്‍, സൈന്‍ ഓഫ് എന്നിവ ചെയ്യുമ്പോള്‍ ആല്‍ക്കഹോളിന്റെ അംശം രേഖപ്പെടുത്തുന്നുവെന്നതാണ് കാരണമായി പറഞ്ഞിരുന്നത്. ചുമയ്ക്കുള്ള സിറപ്പുകള്‍, ചില തരം വാഴപ്പഴങ്ങള്‍, ലഘു പാനീയങ്ങള്‍, മൗത്ത് വാഷ് എന്നിവയും ഉപയോഗിക്കരുതെന്നായിരുന്നു നിര്‍ദേശം.

റെയില്‍വേ ലോക്കോ പൈലറ്റുമാരുടെ സംഘടനയായ ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്റേതുള്‍പ്പെടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.