സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ഷട്ട് ഡൗണിൽ അമേരിക്കയിൽ വൻ പ്രതിസന്ധി

സാമ്പത്തികമായും രാഷ്രടീയപരമായും മുന്നിൽ നിൽക്കുന്ന അമേരിക്ക ഇപ്പോൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഒക്ടോബർ 1ന് ആരംഭിച്ച ഭരണസ്തംഭനം 38 ാം ദിവസത്തിലേക്ക് കടക്കുമ്പോൾ അമേരിക്കയുടെ ഭാവി ഇനി എന്താകുമെന്നാണ് ലേകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.

അമേരിക്കയിൽ നടക്കുന്ന ഷട്ട്ഡൗൺ മൂലം വിമാന ഗതാഗത രംഗത്ത് വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാകുന്നത്. സർക്കാർ വകുപ്പുകളിൽ ജീവനക്കാർ കുറയുന്നതിനാൽ, രാജ്യത്തിനകത്തെ ഏകദേശം 10 ശതമാനം വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെക്കാനുള്ള തീരുമാനമാണ് അധികൃതർ എടുതിരിക്കുന്നത്.

എയർപോർട്ടുകളിലെ സുരക്ഷ മുതൽ യാത്രക്കാരുടെ സേവനങ്ങൾ വരെ കൈകാര്യം ചെയ്യുന്ന നിരവധി ഉദ്യോഗസ്ഥർ ഇല്ലാതാകുന്നത് കാരണം, പ്രവർത്തനം സാധാരണ നിലയിൽ തുടരുന്നതിന് ബുദ്ധിമുട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പുതിയ തീരുമാനം അമേരിക്കയിലെ 40 എയർപോർട്ടുകളെ പ്രതികൂലമായി ബാധിക്കും. അന്താരാഷ്ട്ര സർവീസുകളെ ഇതിൽ നിന്ന് ഒഴിവാക്കുമെന്നാണ് വിമാന കമ്പനികൾ അറിയിച്ചിട്ടുള്ളത്. അതേസമയം, ഷട്ട്ഡൗൺ അവസാനിപ്പിക്കാൻ വാഷിംഗ്ടണിൽ ചർച്ചകൾ തുടരുകയാണ്.

ഇതുമായി ബന്ധപ്പെട്ട് ഭക്ഷണം വരെ മുടങ്ങുമോയെന്ന ആശങ്കയിലാണ് ദശലക്ഷക്കണക്കിന് പൗരന്മാർ. “ആർക്കും വിശന്നിരിക്കേണ്ട സാഹചര്യം വരില്ല” എന്നാണ് അമേരിക്കൻ പ്രസി‍‍‍ഡന്റ് ഡോണൾഡ് ട്രംപ് ഉറപ്പുനൽകിയത്. സഹായം വിതരണം ചെയ്യുന്ന സർക്കാർ സംവിധാനങ്ങൾ പാതിവഴിയിൽ നിലച്ചതോടെ, സാങ്കേതിക പ്രശ്നങ്ങൾ സാധാരണ ജനങ്ങൾക്ക് പുതിയൊരു തലവേദനയായി മാറിയിരിക്കുകയാണ്.

ആരും പട്ടിണി കിടക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ധനസഹായം തുടരാൻ നിയമപരമായ വഴികൾ തേടാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. സർക്കാർ ഫണ്ട് നിലച്ചതോടെ ഏകദേശം 4.2 കോടി ആളുകൾക്ക് ലഭിക്കുന്ന പ്രതിമാസ ഭക്ഷ്യസഹായമായ സപ്ലിമെന്റൽ ന്യൂട്രീഷൻ അസിസ്റ്റൻസ് പ്രോഗ്രാം (സ്‌നാപ്) ആനുകൂല്യം നവംബർ ഒന്ന് മുതൽ മുടങ്ങേണ്ടതായിരുന്നു. എന്നാൽ, ഫണ്ട് മുടങ്ങാതിരിക്കാൻ അടിയന്തര സഹായനിധി ഉപയോഗിക്കണമെന്ന് റോഡ് ഐലൻഡിലെ ഒരു ഫെഡറൽ ജഡ്ജി ഉത്തരവിട്ടിട്ടുണ്ട്.

അടിയന്തര ഫണ്ടുകൾ ഉപയോഗിച്ച് ഭക്ഷ്യസഹായം തുടർന്നേക്കാമെന്ന പ്രതീക്ഷ ചിലർക്കുണ്ടായിരുന്നു. പക്ഷേ, നിലവിലെ നിയമങ്ങൾ പ്രകാരം അത് സാധ്യമല്ലെന്ന നിലപാടിലാണ് ട്രംപ് ഭരണകൂടം. ഇത് സ്‌നാപ് ആനുകൂല്യങ്ങൾ കിട്ടേണ്ടവർക്ക് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement