തൃശ്ശൂർ: ഭദ്രാസന മാർ ഗ്രിഗോറിയോസ് വിദ്യാർത്ഥി പ്രസ്ഥാനം സീനിയർ ഫോറത്തിന്റെ നേതൃത്വത്തിൽ “ശുബഹോ കോലോ” എന്ന പേരിൽ സംഗീത സന്ധ്യയും ക്രിസ്മസ് ആഘോഷവും നടന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകുന്ന “എസ്തീറ” പദ്ധതിയുടെ നിധി ശേഖരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ ഫാ. ജോസഫ് ജോൺ സ്വാഗതം നൽകി. ഫാ. ബെഞ്ചമിൻ അധ്യക്ഷനായി.
അധ്യാപികയും എഴുത്തുകാരിയുമായ കെ. എസ്. ശ്രുതി ക്രിസ്മസ് സന്ദേശം നൽകി. ഭദ്രാസന സെക്രട്ടറി ഫാ. സ്റ്റീഫൻ ജോർജ് അനുഗ്രഹ സന്ദേശം നൽകി. കുന്നംകുളം മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യ അനിലൻ മുഖ്യാതിഥിയായിരുന്നു. സംഗീത സന്ധ്യ ഫാ. ക്രിസ് സെബിയുടെ നേതൃത്വത്തിൽ അരങ്ങേറി.






