തൃശൂർ : ചാവക്കാട്, സിദ്ദിഖ് പള്ളി കിഴക്കുവശം താമസിക്കുന്ന അഞ്ചങ്ങാടി വലിയകത്ത് ആലി അഹമ്മദ് ഉണ്ണിയുടെ മകൻ ജാഫർ (35) ഷാർജയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ വൈകുന്നേരം മരണപ്പെട്ടു. വിദേശത്ത് ജോലി ചെയ്ത് വരികയായിരുന്ന ജാഫറിന്റെ അകാലമരണം നാട്ടിൽ ദുഃഖം പരത്തിയിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.



