Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വരാനിരിക്കുന്നത് മമ്മൂട്ടിക്കാലം: അണിയറയിലൊരുങ്ങുന്നത് വമ്പൻ പ്രൊജക്ടുകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അൻവർ റഷീദിന്റെ ചിത്രത്തിൽ വീണ്ടും നായകനായി മമ്മൂട്ടി എത്തുന്നതായി റിപ്പോർട്ട്. എന്നാൽ പ്രോജെക്ടിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. മമ്മൂട്ടിയുടെ രാജമാണിക്യം എന്ന ചിത്രത്തിലൂടെയാണ് അൻവർ റഷീദ് സ്വതന്ത്ര സംവിധായകനാവുന്നത്. തുടർന്ന് മമ്മൂട്ടിയും അൻവർ റഷീദും ഒരുമിച്ച രണ്ടു സിനിമകളും മെഗാഹിറ്റുകളായിരുന്നു. അതേസമയം ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മമ്മൂട്ടി അഭിനയത്തിൽ നിന്ന് താല്കാലിക ബ്രേക്ക് എടുത്തതായി റിപ്പോർട്ടുകൾ വന്നിരുന്നു.

എന്നാൽ ഉടൻ തന്നെ ഇദ്ദേഹം മഹേഷ് നാരായണന്റെ ചിത്രത്തിൽ ജോയിൻ ചെയ്യും എന്നാണ് ലഭിക്കുന്ന വിവരം. ഈ ചിത്രത്തെ കൂടാതെ താരം ഖാലിദ് റഹ്‌മാന്റെ ചിത്രത്തിൽ അഭനയിക്കും എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഉണ്ടയ്ക്കുശേഷം മമ്മൂട്ടിയും ഖാലിദ് റഹ്‌മാനും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന് . സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം, ചാവേർ എന്നീ ചിത്രങ്ങൾ ഒരുക്കിയ ടിനു പാപ്പചാച്ചനൊപ്പവും മമ്മൂട്ടി എത്തുന്നു എന്ന വാർത്ത വരുന്നുണ്ട്. അതേസമയം നവാഗതനയ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവൽ ആണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer