കോഴിക്കോട്: വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ പട്ടിക കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാറാട് ബീച്ച് സ്വദേശി പ്രജോഷിനെയാണ് ബേപ്പൂർ പൊലീസ് പിടികൂടിയത്.
അരക്കിണർ സ്വദേശി ചാക്കേരിക്കാട് പറമ്പിൽ മുഹമ്മദ് റംഷാദിനെയാണ് പ്രജോഷി മർദിച്ചത്. കഴിഞ്ഞ 16നാണ് സംഭവം നടന്നത്. റംഷാദിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി പട്ടിക ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. മാറാട് പ്രദേശത്തുനിന്നാണ് പ്രജോഷിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.









