Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇറാനിൽ സ്‌കൂളിൽ കൊല്ലപ്പെട്ട 160ലേറെ കുട്ടികൾക്ക് കൂട്ടസംസ്‌കാരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടെഹ്‌റാൻ: ഇറാനിൽ യുഎസ്- ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികൾക്ക് കൂട്ടസംസ്‌കാരം. തെക്കൻ ഇറാനിലെ മിനാബിലെ ഗേൾസ് എലമെന്ററി സ്‌കൂളിന് നേരേയുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട 160-ലേറെ വിദ്യാർഥിനികളുടെ സംസ്‌കാരമാണ് ഒരുമിച്ച് നടത്തുന്നത്. ഇതിനായി തയ്യാറാക്കിയ കബറുകളുടെ ചിത്രം ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചു.

‘ഒരു പ്രൈമറി സ്‌കൂളിൽ യുഎസും ഇസ്രയേലും നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട നിരപരാധികളായ 160-ലധികം പെൺകുട്ടികൾക്കായി കുഴിക്കുന്ന കബറുകളാണിത്. അവരുടെ മൃതദേഹങ്ങൾ കീറിമുറിഞ്ഞിരിക്കുന്നു. മിസ്റ്റർ ട്രംപ് വാഗ്ദാനം ചെയ്ത ‘രക്ഷ’ യഥാർഥത്തിൽ ഇങ്ങനെയാണ്. ഗാസ മുതൽ മിനാബ് വരെ, നിരപരാധികൾ ക്രൂരമായി കൊല്ലപ്പെടുന്നു”, അബ്ബാസ് അരാഗ്ചി സാമൂഹികമാധ്യമത്തിൽ കുറിച്ചു. ഇറാനുനേരേ യുഎസും ഇസ്രയേലും സംയുക്ത ആക്രമണം ആരംഭിച്ച ആദ്യദിവസമാണ് മിനാബിലെ സ്‌കൂളിന് നേരേയും വ്യോമാക്രമണമുണ്ടായത്.

Recent News

Advertisement
WhiteswanTV Footer