സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പോസ്റ്റല്‍ ഓഫീസുകളുടെ ലയനം പുനഃപ്പരിശോധിക്കണം: മന്ത്രി വി അബ്ദുറഹ്‌മാൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അനീഷ എം എ: സബ് എഡിറ്റർ

തിരുവനന്തപുരം: രജിസ്ട്രേഡ് തപാല്‍ കേന്ദ്രങ്ങളെ സ്പീഡ് പോസ്റ്റ് കേന്ദ്രങ്ങളില്‍ ലയിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കാന്‍ ഇടപെടണമെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് സംസ്ഥാനത്തെ പോസ്റ്റ്സ് ആന്റ് ടെലഗ്രാഫ്സ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്‌മാൻ ആവശ്യപ്പെട്ടു. തപാല്‍ വകുപ്പിനു കീഴിലെ കമ്പ്യൂട്ടര്‍ രജിസ്ട്രേഷന്‍ കേന്ദ്രങ്ങളെ (സിആര്‍സി) തൊട്ടടുത്ത സ്പീഡ് ഹബ്ബുകളും ഇന്‍ഫ്രാ സര്‍ക്കിള്‍ ഹബുകളുമായി ലയിപ്പിക്കാനാണ് വാര്‍ത്താ വിനിമയ മന്ത്രാലയം ഉത്തരവിട്ടത്.

ആര്‍ എം എസില്‍ ഉള്ള സിആര്‍സികള്‍ ഉള്‍പ്പെടെ ഇല്ലാതാവുകയാണ് ഇതിന്റെ ഫലം. രജിസ്ട്രേഡ് അല്ലാത്ത തപാല്‍ കേന്ദ്രങ്ങളെയും പിന്നീട് ഇത്തരത്തില്‍ ലയിപ്പിക്കാനാണ് തീരുമാനം.

ഈ ലയനം പോസ്റ്റല്‍ സേവനങ്ങളില്‍ വലിയ കാലതാമസം ഉണ്ടാക്കുമെന്ന് കത്തില്‍ വ്യക്തമാക്കി. ജനങ്ങള്‍ക്ക് വലിയ പ്രയാസം ഉണ്ടാക്കാനും തപാല്‍ ഓഫീസുകളിലെ സ്ഥലപരിമിതിയ്ക്കും മാറ്റം ഇടവരുത്തും. ചെലവു കുറയ്ക്കാന്‍ വേണ്ടി നടപ്പാക്കുന്ന പരിഷ്‌ക്കാരം സേവനത്തിന്റെ നിലവാരത്തെ ദോഷകരമായി ബാധിക്കും. അതുകൊണ്ടു തന്നെ ലയനം പുനഃപ്പരിശോധിക്കണമെന്ന് കത്തില്‍ മന്ത്രി വി. അബ്ദുറഹ്‌മാൻ ആവശ്യപ്പെട്ടു.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.