റീ റിലീസ് ട്രെൻഡിൽ തമിഴകത്ത് ഏറ്റവും വലിയ തരംഗം സൃഷ്ട്ടിക്കുന്ന നടനാണ് വിജയ്. വലിയ ആവേശത്തോടെയാണ് വിജയിയുടെ ചിത്രങ്ങൾക്കായി ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ വിജയ്യുടെ മറ്റൊരു സിനിമ കൂടി റീ റീലിസിന് തയ്യാറെടുക്കുകയാണ്. വിജയ് നായകനായ ”മെര്‍സല്‍” ആണ് വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നത്.
2017ല്‍ ആറ്റ്ലിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രമാണ് മെര്‍സല്‍. വെട്രിമാരൻ, വെട്രി, ഡോ. മാരൻ തുടങ്ങി ട്രിപ്പിള്‍ റോളിലെത്തിയ ചിത്രം 260 കോടി രൂപ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയിരുന്നു. എസ് ജെ സൂര്യ, സത്യരാജ്, വടിവേലു, ഹരീഷ് പേരടി, കാജല്‍ അഗര്‍വാള്‍, നിത്യാ മേനൻ, സാമന്ത തുടങ്ങി വലിയ താരനിര അണിനിരന്നിരുന്നു.






