Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മെസി കേരളത്തിലേക്കില്ല ? അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ കേരളത്തിലെ മത്സരങ്ങളില്‍ സര്‍വ്വത്ര അനിശ്ചിതത്വം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: മെസി കേരളത്തില്‍ കളിക്കില്ലെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നു. അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരളത്തിലെ മത്സരങ്ങളില്‍ സര്‍വ്വത്ര അനിശ്ചിതത്വം.അര്‍ജന്റീന ഫുട്ബോള്‍ ഫെഡറേഷനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച ടീമിന്റെ മത്സരങ്ങളെക്കുറിച്ചുള്ള വിവരമാണ് നിലവിലെ ആശങ്കക്ക് കാരണം. ഇതുപ്രകാരം ഈവര്‍ഷം ടീമിന്റെ നാല് സൗഹൃദമത്സരങ്ങളില്‍ രണ്ടെണ്ണം ചൈനയിലും ഒന്ന് വീതം അംഗോളയിലും ഖത്തറിലുമാണ് നടക്കാന്‍ പോകുന്നത്.

അര്‍ജന്റീന മാധ്യമപ്രവര്‍ത്തകനായ ഗാസ്റ്റണ്‍ എഡുളാണ് ടീമിന്റെ മത്സരങ്ങള്‍ എക്‌സില്‍ പങ്കുവെച്ചത്. ഇതിനെ അടിസ്ഥാനമാക്കി അര്‍ജന്റീനാ മാധ്യമങ്ങളും വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒക്ടോബറില്‍ ചൈനയില്‍ രണ്ടും നവംബറില്‍ അംഗോളയിലും ഖത്തറിലും അര്‍ജന്റീന കളിക്കുമെന്നാണ് ഗാസ്റ്റണ്‍ നല്‍കുന്ന വിവരം. ഒക്ടോബറില്‍ മെസ്സിയും സംഘവും സൗഹൃദമത്സരം കളിക്കാന്‍ കേരളത്തിലെത്തുമെന്നാണ് കായികമന്ത്രി അബ്ദുറഹ്‌മാന്‍ പറഞ്ഞിരുന്നത്.

അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാമത്സരങ്ങള്‍ സെപ്റ്റംബറില്‍ പൂര്‍ത്തിയാകും. നിലവില്‍ ടീം അടുത്ത ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. അതിനുശേഷം ഈ വര്‍ഷം നാല് സൗഹൃദമത്സരങ്ങളിലാണ് കളിക്കുന്നത്. അതില്‍ രണ്ടെണ്ണം കേരളത്തില്‍ നടക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഗാസ്റ്റണിന്റെ വെളിപ്പെടുത്തലോടെ അര്‍ജന്റീനയുടെ വരവില്‍ അനിശ്ചിതത്വം നിറഞ്ഞു. ഇക്കാര്യത്തില്‍ മന്ത്രിയുടെ ഓഫീസില്‍ നിന്ന് പ്രതികരണം ലഭിച്ചിട്ടുമില്ല.

അതേസമയം, അര്‍ജന്റീന ടീമിന്റെ വരവുമായി ബന്ധപ്പെട്ട് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷനും കേരള ഫുട്ബോള്‍ ഫെഡറേഷനും സര്‍ക്കാരില്‍നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് എഐഎഫ്എഫ് പറയുന്നത്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer