വയനാട്: തേനീച്ചയുടെ കുത്തേറ്റ് ആദിവാസി മധ്യവയസ്കൻ മരിച്ചു. കാട്ടിക്കുളം മണ്ണുണ്ടി ഉന്നതിയിലെ വെള്ളു ആണ് മരിച്ചത്. രാവിലെ 11:30 ന് ജോലിക്കിടയിലാണ് വെള്ളുവിന് തേനീച്ചയുടെ ആക്രമണം ഉണ്ടായത്. ജോലിക്കിടെ മരത്തിൽ കയറിയ സമയത്ത് തേനീച്ച കൂട് ഇളകി വീഴുകയായിരുന്നു. ആക്രമണത്തിൽ വെള്ളുവിന്റെ തലയ്ക്കും മറ്റ് ശരീര ഭാഗങ്ങളിലും തേനീച്ച കുത്തേറ്റു. ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കൊളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



