Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിടപറഞ്ഞ് മിഗ് 21; യാത്രയയപ്പ് ഒരുക്കി വ്യോമസേന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയിലെ ദീർഘകാലം സേവനമനുഷ്ഠിച്ച പോരാളി, മിഗ് 21 യുദ്ധവിമാനങ്ങൾ സർവീസിൽ നിന്ന് ഔദ്യോഗികമായി വിരമിച്ചു. 60 വർഷത്തിലേറെ സേവനത്തിനൊടുവിൽ, ചണ്ഡീഗഡിൽ വച്ച് ഇന്ത്യയുടെ അന്താരാഷ്ട്ര കെട്രഡിറ്റിന് പലവട്ടം തിളക്കമേകിയ ഈ യുദ്ധവിമാനത്തിന് വൈഭവമായ യാത്രയയപ്പ് നൽകി.

ഇന്ന് ഉച്ചയ്ക്ക് 12.05നാണ്, മിഗ് 21 യുദ്ധവിമാനങ്ങൾ അവസാനമായി ആകാശത്ത് പറന്നത്. ചണ്ഡീഗഡിൽ നിന്നാണ് 1963-ൽ മിഗ് 21 ഇന്ത്യൻ വ്യോമസേനയിൽ ആദ്യമായി എത്തിയത്. അതിനാൽ യാത്രയയപ്പിനായി അതേ വിമാനത്താവളം തന്നെ തിരഞ്ഞെടുത്തിരുന്നു. ലാൻഡ് ചെയ്യുന്ന മിഗ് 21 യുദ്ധവിമാനങ്ങളെ ആദരിച്ചുകൊണ്ടായിരുന്നു യാത്രയയപ്പ് ചടങ്ങ്.തേജസ് മാർക്ക് 1എ യുദ്ധവിമാനങ്ങൾ മിഗ് 21ന് പകരം ഇന്ത്യൻ വ്യോമസേനയിലേക്കെത്തുകയാണ്. പുതിയതായും സ്വദേശീയമായതുമായ ഈ പോരാളിയിലൂടെ ആധുനികവത്കരണത്തിലേക്കുള്ള പുതിയ അധ്യായം സേനയ്ക്ക് തുറക്കാൻ കഴിയും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix