തിരുവനന്തപുരം: ഓണത്തിന് ശേഷം പാൽ വില വർധിപ്പിക്കാനൊരുങ്ങി മിൽമ. ഇതുസംബന്ധിച്ച് ബോർഡ് യോഗത്തില്‍ തത്വത്തില്‍ ധാരണയായി. അഞ്ച് രൂപ വരെയെങ്കിലും കൂട്ടണമെന്നാണ് യോഗത്തില്‍ ഉന്നയിച്ച ആവശ്യം. അടുത്ത ബോർഡ് യോഗം ചേരുന്നത് അടുത്തമാസം 15 നാണ്. അവസാനമായി മില്‍മ പാലിന് ആറ് രൂപ കൂട്ടിയത് 2022 ഡിസംബറിലാണ്.






