സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ പാസ്സായ ശ്രീകുമാറിനെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി ഡോ. ആർ. ബിന്ദു

തൃശ്ശൂർ: നിശ്ചയദാർഢ്യം കൊണ്ടും കഠിനപ്രയത്നം കൊണ്ടും ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ പാസ്സായ തൃശൂർ പുത്തൻചിറ പനമ്പിള്ളി വീട്ടിലെ ശ്രീകുമാറിനെ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു വീട്ടിലെത്തി അനുമോദിച്ചു.

ശ്രീകുമാറിനെ മന്ത്രി പൊന്നാട അണിയിച്ച് ഫലകം സമ്മാനിച്ചു. ഭിന്നശേഷിക്കാർക്ക് കരുത്ത് പകർന്ന് മാതൃകയായി ഇനിയും ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കാൻ ശ്രീകുറിന് സാധിക്കട്ടെ എന്ന് മന്ത്രി ആർ.ബിന്ദു ആശംസിച്ചു. ഒരു പുസ്തകത്തിന്റെ പേജ് സ്വയം മറിക്കാൻ കഴിയാത്ത ശ്രീകുമാർ തന്റെ വിധിയുടെ പേജുകൾ മറിച്ചു ഒരു ചാർട്ടേഡ് അക്കൗണ്ടന്റായിരിക്കുകയാണ് ശ്രീകുമാർ എന്ന 27 കാരൻ.

400 പേജിലധികം വരുന്ന പുസ്‌തകങ്ങൾ അമ്മ മിനി ഒരു മൊബൈൽ ഫോണിൽ സ്കാൻ ചെയ്ത‌് പഠിക്കുന്നതിനായി ഗൂഗിൾ ഡ്രൈവിൽ അപ്‌പ്ലോഡ് ചെയ്തുനൽകി. ശ്രീകുമാറിന് കൂടുതൽ മണിക്കൂർ തുടർച്ചയായി ഇരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ലാപ്ടോപ്പ് പിടിക്കാൻ വീൽചെയറിൽ ഒരു പ്രത്യേക സ്റ്റാൻഡ് ഉറപ്പിച്ചു നൽകി. മകന്റെ ഉയരത്തിന് അനുയോജ്യമായ ഒരു മേശയും പ്രത്യേകം നിർമ്മിച്ചു. കിടക്കയിൽ വായിക്കുമ്പോൾ പോലും,ഇരിപ്പ് ലഘൂകരിക്കാൻ സുഖപ്രദമായ ഒരു സ്റ്റാൻഡും സപ്പോർട്ടീവ് തലയണകളും ക്രമീകരിച്ചികൊണ്ടും അച്ഛൻ രാജനും അമ്മ മിനിയും മകന്റെ സ്വപ്‌നങ്ങൾക്ക് ശക്തമായ പിന്തുണയേകി.

ക്രൈസ്റ്റ് കോളേജ് പഠനകാലത്ത് നേടിയ ഉപകരണങ്ങളും അറിവും ഉപയോഗിച്ച് ശ്രീകുമാർ സി.എ പരീക്ഷകൾ എഴുതി. അവസാന പരീക്ഷകളിൽ,അദ്ദേഹത്തിന്റെ കസിൻ അനന്തകൃഷ്ണൻ അദ്ദേഹത്തോടൊപ്പം നിന്നു. പഴയ സി.എ സ്ക‌ീമിൽ ചേർന്ന ശ്രീകുമാർ വർഷങ്ങളുടെ സമർപ്പണത്തിനുശേഷം 2023 ൽ പരീക്ഷകളിൽ വിജയിച്ചു.

പ്രാദേശിക ചാർട്ടേഡ് അക്കൗണ്ടൻ്റ് ടി.ഡി ജോൺസിന്റെ കീഴിൽ മൂന്ന് വർഷത്തെ ആർട്ടിക്കിൾഷിപ്പും പൂർത്തിയാക്കി.മാങ്കിടിയിൽ വി.എച്ച്.എസ്.എസി.ൽ പ്ലസ്.ടു പൂർത്തിയാക്കിയ ശ്രീകുമാർ ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജിൽ നിന്ന് ഫിനാൻസിൽ ബി.കോം ബിരുദവും നേടി. പ്ലസ്.ടു വരെ, പരസഹായമില്ലാതെ ശ്രീകുമാർ എല്ലാ പരീക്ഷകളും സ്വയം എഴുതി.

അക്കൗണ്ടൻസി മേഖലയിൽ സ്വന്തമായി പരിശീലനവും നൈപുണ്യ വികസനവും ആരംഭിക്കണം എന്നതാണ് ശ്രീകുമാറിന്റെ ആഗ്രഹം. മകന്റെ സ്വപ്നങ്ങൾക്ക് കറുത്തേകി എല്ലാ പിന്തുണയും നൽകി കൂടെ നിൽക്കുന്ന അച്ഛൻ രാജനെയും, അമ്മ മിനിയേയും മന്ത്രി അഭിനന്ദിച്ചു. പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി, സിപിഎം മാള ഏരിയ സെക്രട്ടറി ടി കെ സന്തോഷ്, പഞ്ചായത്ത് അംഗങ്ങളായ വി എൻ രാജേഷ്, സി ധനുഷ് കുമാർ എന്നിവർ അനുമോദനചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement