തിരുവനന്തപുരം: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിന്പങ്കെടുക്കും. കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിന് മന്ത്രിയെ ചുമതലപ്പെടുത്തിയതായി മന്ത്രിസഭായോഗം അറിയയിച്ചു. റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ 26 ശനിയാഴ്ച ഉച്ചയ്ക്ക് 1.30 നാണു മാർപാപ്പായുടെ കബറടക്കം നടക്കുന്നത്.
സഭയെ നയിച്ച ഒരുവ്യാഴവട്ടം പാപ്പായുടെ ആത്മീയ ആശ്രയമായിരുന്നു സെന്റ് മേരി മേജര്‍ കത്തീഡ്രല്‍. ഇവിടെ പ്രാര്‍ഥിച്ച ശേഷമായിരുന്നു എല്ലാ യാത്രകളും . കന്യാമറിയത്തിന്റെ തീഷ്ണ ഭക്തനായ പാപ്പ ഈ ആത്മബന്ധം മുന്‍ നിര്‍ത്തിയാണ് അന്ത്യവിശ്രമത്തിനായി സെന്റ് മേരി മേജര്‍ കത്തീഡ്രല്‍ തിരഞ്ഞെടുത്തത്.
ലളിതമായ കല്ലറ ഒരുക്കാനാണ് പാപ്പായുടെ നിര്‍ദേശം. ഇതിന്റെ ചെലവ് അഭ്യൂദകാംക്ഷി മുഖേന നല്‍കിയിട്ടുണ്ടെന്നും മരണപത്രം വ്യക്തമാക്കുന്നു. അലങ്കാരങ്ങള്‍ പാടില്ലെന്നും പേര് മാത്രം ലാറ്റിനില്‍ ആലേഖനം ചെയ്യണമെന്നും നിര്‍ദേശിക്കുന്നു. 2022 ജൂണിലാണ് മരണപത്രം തയാറാക്കിയത്. കബറടക്ക ശുശ്രൂഷകളിലും പരിഷ്കരണത്തിന് പാപ്പ നേരത്തെ അംഗീകാരം നല്‍കിയിരുന്നു.






