സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പൊന്മുണ്ടം കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: 2.14 കോടി രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച പൊന്മുണ്ടം കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓൺലൈനായി നിർവ്വഹിച്ചു. ഉദ്ഘാടനച്ചടങ്ങില്‍ ന്യൂനപക്ഷ ക്ഷേമ- കായിക- വഖഫ്- ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷനായി.മൂന്നു നിലകളിലായി പൂർത്തീകരിച്ച കെട്ടിടത്തിന് ആകെ 705 ചതുരശ്രമീറ്റർ വിസ്തീർണമുണ്ട്.

ഗ്രൗണ്ട് ഫ്ലോറിൽ വെയ്‌റ്റിംഗ് ഏരിയ, റിസപ്ഷൻ, ഫാർമസി, ഒബ്സെർവേഷൻ, നഴ്‌സിംഗ് സ്റ്റേഷൻ, മൂന്നു കൺസൾട്ടേഷൻ റൂം തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. കെട്ടിടത്തിൻ്റെ ഒന്നാം നിലയിൽ ഓഫീസ് റൂം, പരിരക്ഷ റൂം, ലാബ്, ഇമ്മ്യൂണൈസേഷൻ, നേഴ്‌സ്‌ റൂം, ഹെൽത്ത് ഇൻസ്പെക്ടർ റൂം തുടങ്ങിയവയുമുണ്ട്. രണ്ടാം നിലയിൽ വിശാലമായ കോൺഫെറൻസ് ഹാൾ, യൂട്ടിലിറ്റി റൂം, രണ്ട് റസ്റ്റ് റൂമുകൾ ഒഫ്‌താൽമോളജി, ഡൈനിങ് തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.പൊന്മുണ്ടം ആരോഗ്യകേന്ദ്രത്തിന് ഒരു ലാബ് ടെക്‌നീഷ്യൻ പോസ്റ്റ്‌ കൂടെ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി വി അബ്ദുറഹ്മാൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

തിരുവനന്തപുരം ഗുലാതി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മുനവ്വർ ഫൈറൂസിനെ മന്ത്രി മൊമെന്റോ നൽകി ആദരിച്ചു. ആശ വർക്കർമാർ മന്ത്രി വി അബ്ദുറഹിമാന് ഉപഹാരവും കൈമാറി.അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗോപൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ഷിബുലാൽ പ്രൊജക്ട് അവതരണം നടത്തി. ആർദ്രം നോഡൽ ഓഫീസർ ഡോ. കെ കെ.പ്രവീണ, എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി. എൻ അനൂപ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിദ്ധിക്ക് പുല്ലാട്ട്, പൊന്മുണ്ടം പഞ്ചായത്ത് പ്രസിഡന്റ്‌ കോമുക്കുട്ടി, പൊന്മുണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പരെടത്ത് അസ്മ‌ാബി തുടങ്ങിയവർ സംസാരിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.