Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മന്ത്രിയുടെ ഉറപ്പ്; സൂചനാ സമരത്തിൽ നിന്ന് പിൻമാറി സിനിമാ സംഘടനകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മന്ത്രിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെ സൂചനാ സമരത്തിൽ നിന്ന് പിൻമാറി സിനിമാ സംഘടനകൾ. ആവശ്യപ്പെട്ട വിഷയങ്ങളിൽ സർക്കാർ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ ഉറപ്പിനെ തുടർന്നാണ് സമരം പിൻവലിക്കുന്നതെന്ന് സിനിമാ സംഘടനകൾ അറിയിച്ചു.മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ഫിലിം ചേംബർ പ്രസിഡൻ്റ് അനിൽ തോമസ് പറഞ്ഞു. വിനോദ നികുതിയിൽ ഇളവ് അനുവദിക്കാമെന്ന ഉറപ്പും സർക്കാർ നൽകിയിട്ടുണ്ട്. നിലവിലെ വിനോദ നികുതി നാല് ശതമാനമാക്കി കുറയ്ക്കണമെന്ന ശുപാർശ മന്ത്രി മുന്നോട്ടുവച്ചതായും അദ്ദേഹം വ്യക്തമാക്കി. വിനോദ നികുതി പൂർണ്ണമായും ഒഴിവാക്കണമെന്നതായിരുന്നു സംഘടനകളുടെ പ്രധാന ആവശ്യം.

തിയേറ്ററുകളുടെ ലൈസൻസ് പുതുക്കൽ, ഷൂട്ടിംഗിനുള്ള ഏകജാലക സംവിധാനം, തിയേറ്ററുകളിലെ വൈദ്യുതി നിരക്ക് എന്നിവ സംബന്ധിച്ച വിഷയങ്ങൾ റെഗുലേറ്ററി ബോർഡുമായി ചർച്ച ചെയ്യുമെന്ന് മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. വിവിധ വകുപ്പുകൾ ഇടപെടേണ്ട വിഷയങ്ങളിൽ തുടർ ചർച്ചകൾ നടത്തുമെന്നും അറിയിച്ചു.മന്ത്രിയിൽ നിന്ന് അനുഭാവപൂർവമായ സമീപനമാണ് ഉണ്ടായതെന്നും, സമരം പിൻവലിച്ചതിനാൽ നാളെ മുതൽ പതിവുപോലെ തിയേറ്ററുകൾ പ്രവർത്തിക്കുമെന്നും അനിൽ തോമസ് പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer