കൊല്ലം: കൊല്ലം തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ അച്ഛമ്മ മണിയമ്മയെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്കാണ് മണിയമ്മയെ മാറ്റിയിരിക്കുന്നത്.
അതേസമയം, മിഥുന്റെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും സ്കൂളിലേക്ക് പൊതുദർശനത്തിനായി എത്തിച്ചിരിക്കുകയാണ്. ശേഷമായിരിക്കും മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിൽ എത്തിക്കുന്നത്. സ്കൂളിൽ പൊതുദർശനം നടന്നുകൊണ്ടിരിക്കുകയാണ്.






