സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

എംഎൽഎ– മുതലപ്പാറ റോഡ് കോൺക്രീറ്റ് ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ജി. എൽദോയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നെന്മാറ പഞ്ചായത്തിലെ എംഎൽഎ–മുതലപ്പാറ റോഡ് കോൺക്രീറ്റ് ചെയ്തു. വർഷങ്ങളായി പ്രദേശവാസികൾ നേരിട്ടിരുന്ന ഗതാഗത ബുദ്ധിമുട്ടുകൾക്ക് ഇതോടെ പരിഹാരമായി.

മഴക്കാലത്ത് ചെളിയും വെള്ളക്കെട്ടും കാരണം യാത്ര ദുഷ്കരമായിരുന്ന റോഡാണ് ഇപ്പോൾ പൂർണ്ണമായി കോൺക്രീറ്റ് ചെയ്തിരിക്കുന്നത്. ഇതോടെ സ്കൂൾ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും അടിയന്തര സേവനങ്ങൾക്കും ഉൾപ്പെടെ എല്ലാവർക്കും സുഗമമായ ഗതാഗത സൗകര്യം ലഭിക്കും.

പ്രദേശത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് പദ്ധതി നടപ്പാക്കിയതെന്ന് കെ.ജി. എൽദോ അറിയിച്ചു. നാട്ടുകാരുടെ ദീർഘകാല ആവശ്യമാണ് യാഥാർത്ഥ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
റോഡ് ഗതാഗതയോഗ്യമാകുന്നതോടെ പ്രദേശത്തെ വ്യാപാര- സാമൂഹിക മേഖലകൾക്കും ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷ എന്ന് ജനങ്ങൾ പറഞ്ഞു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement