വടകര : താലൂക്കിലെ ജനങ്ങളുടെ ഏറെ നാളായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. വടകരയിലെ റവന്യൂ ടവറിന് 26 കോടിയുടെ സാങ്കേതിക അനുമതി ലഭിച്ചതായി കെ.കെ രമ എം.എല്‍.എ അറിയിച്ചു. പതിറ്റാണ്ടുകളായി വടകരയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതായിരുന്നു റവന്യൂ ടവര്‍. 2021 ഡിസംബര്‍ 17ന് താലൂക്ക് ഓഫീസിന് തീപിടിച്ച് കത്തി നശിച്ചതിനുശേഷം റവന്യൂ മന്ത്രി കെ രാജന് സ്ഥലത്തെത്തിയിരുന്നു.
തുടര്‍ന്ന് റവന്യൂ ടവറിനെ പ്രൊപ്പോസല്‍ മന്ത്രിക്ക് സമര്‍പ്പിക്കുകയും പിന്നീട് വിവിധ വകുപ്പുകളും ആയി ഇക്കാര്യത്തില്‍ ഫയല്‍ നീക്കം നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ 25,78,24,778 രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചിരിക്കുന്നത്. ഇനി റവന്യൂ ടവറിന്റെ ടെന്‍ഡര്‍ നടപടികളിലേക്ക് കടന്ന് എത്രയും വേഗം പണി പൂര്‍ത്തിയാക്കാനുള്ള നടപടി ആരംഭിക്കുമെന്ന് എംഎല്‍എ അറിയിച്ചു










