കൊച്ചി: പെരുമ്പാവൂരിൽ ലഹരി വിൽപന ആരോപിച്ച് മൂന്ന് യുവാക്കളെ ആൾക്കൂട്ടം തടഞ്ഞുനിർത്തി മർദിക്കുകയും തലമുണ്ഡനം ചെയ്യുകയും ചെയ്തതായി പരാതി. ബുധനാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.
കഞ്ചാവ് വാങ്ങാനോ വിൽക്കാനോ എത്തിയവരാണെന്ന് ആരോപിച്ചാണ് യുവാക്കളെ ഉപദ്രവിച്ചതെന്ന് പരാതിയിൽ പറയുന്നു. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശികളായ മൂന്ന് പേരാണ് സംഭവത്തിൽ പെരുമ്പാവൂർ പൊലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ കണ്ടാൽ തിരിച്ചറിയാവുന്ന ആറു പേർക്കെതിരെ പെരുമ്പാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



