പാകിസ്താനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ സുരക്ഷാ ഡ്രിൽ നടക്കും. വൈകീട്ട് അഞ്ച് മണിക്കാണ് സുരക്ഷാ ഡ്രിൽ നടക്കുക. ജമ്മുകശ്മീർ, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് സുരക്ഷാ ഡ്രിൽ നടക്കുക. ബ്ലാക് ഔട്ടുകളും അപായ സൈറണുകളും സുരക്ഷാ ഡ്രില്ലിന്‍റെ ഭാഗമായി ഉണ്ടാകും. കഴിഞ്ഞ വ്യാഴാഴ്ച മോക് ഡ്രില്‍ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.






