സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുഹമ്മദ് മുയിസുവിന്റെ പാര്‍ട്ടിക്ക് വന്‍ വിജയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഫിജി:മാലി ദ്വീപ് പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാര്‍ട്ടിക്ക് വന്‍ വിജയം.93 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വിരുദ്ധനിലപാട് സ്വീകരിക്കുന്ന മുയിസുന്റെ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് മുന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്.ഈ തെരഞ്ഞെടുപ്പിന് മുമ്പ് സഭയില്‍ ന്യൂനപക്ഷമായിരുന്നു പി എന്‍ സി.ചൈന അനുകൂലനിലപാട് സ്വീകരിക്കുന്ന മുയിസുവിന്റെ പാര്‍ട്ടി വിജച്ചതോടെ ഇന്ത്യയുമായുള്ള നയതന്ത്രബന്ധം ഏങ്ങനെ തുടരുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

മുയിസുവിന്റെ നയങ്ങള്‍ ഇതുവരെ ശക്തമായി നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ പാര്‍ട്ടി അധികാരത്തിലെത്തുന്നതോടെ എല്ലാ അധികാരങ്ങളും പ്രയോഗിക്കാന്‍ മുയിസുവിന് കഴിയും. പി എന്‍സിയുടെ പ്രധാന എതിരാളിയും ഇന്ത്യന്‍ അനുകൂലികളുമായ മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി 15 സീറ്റിലേക്ക് ചുരുങ്ങി. മുയിസുവിന്റെ പല പദ്ധതികളും തടഞ്ഞിരുന്ന എം ഡിപി അദ്ദേഹത്തിന്റെ ഇന്ത്യാവിരുദ്ധ നിലപാടുകളെ ശക്തമായി എതിര്‍ത്തിരുന്നു. ഇന്ത്യന്‍ സേനയെ മടക്കി അയയ്ക്കുമെന്ന വാഗ്ദാനവുമായി പ്രസിഡന്റ് പദത്തിലെത്തിയ മുയിസുവിന് തടസം പാര്‍ലമെന്റിലെ നിസഹകരണമാണെന്നായിരുന്നു ഇതുവരെ വ്യക്തമാക്കിയിരുന്നത്.

സമൂഹമാധ്യമത്തിലൂടെ വോട്ടിംഗ് രീതിയെ പറ്റി തെറ്റായ സന്ദേശം;യുവാവിനെതിരെ കേസ്

130 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളടക്കം 368 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മാലിയില്‍ ജനവിധി തേടിയത്.93 മണ്ഡലങ്ങളിലേക്കായി നടന്ന തെരഞ്ഞെടുപ്പില്‍ ജയിച്ചവരില്‍ മൂന്ന് സ്ത്രീകള്‍ മാത്രമാണുള്ളത്.215860 പേരാണ് മാലിയില്‍ വോട്ട് രേഖപ്പെടുത്തിയത്.ചൈനയുമായുള്ള സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനായി മുയിസുവിന്റെ പദ്ധതികള്‍ക്കുള്ള ഒരു പരീക്ഷണമായാണ് ഈ തിരഞ്ഞെടുപ്പിനെ കണ്ടത്. അതിനാല്‍ തന്നെ മുയിസുവിനറെ വിജയം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.