വർഷങ്ങൾക്കുശേഷം മലയാളത്തിന്റെ പ്രിയതാരജോഡികളായ മോഹൻലാലും മീരാ ജാസ്മിനും വീണ്ടും ഒന്നിക്കുന്ന ‘അതിമനോഹരം’ റിലീസ് തീയതി പ്രഖ്യാപിച്ചു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കി.
രതീഷ് രവി തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ടി.എസ്. ലവലജൻ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് മോഹൻലാൽ എത്തുന്നത്. മീരാ ജാസ്മിൻ നായികയായെത്തുന്ന ചിത്രം അഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണെന്ന് നേരത്തെ സംവിധായകൻ അറിയിച്ചിരുന്നു.2026 ഡിസംബർ 24ന് ക്രിസ്മസ് റിലീസായാണ് ചിത്രം ലോകമെമ്പാടും എത്തുന്നത് .റിലീസ് പ്രഖ്യാപനത്തോടൊപ്പം മീരാ ജാസ്മിനൊപ്പമുള്ള പുതിയ ഒരു പോസ്റ്ററും മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഇതിനോടകം തന്നെ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
തുടരും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ തരുൺ മൂർത്തി സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തെ വളരെ പ്രതീക്ഷയോടുകൂടിയാണ് ആരാധകർ കാത്തിരിക്കുന്നത് .






