Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എ എം എം എയുടെ തലപ്പത്തേക്ക് ഇനി ഇല്ലെന്ന് മോഹൻലാൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതോടുകൂടി നിലനില്പില്ലാതെ പോയ താരസംഘടയാണ് എ എം എം എ. ജനറൽ സെക്രട്ടറി ഉൾപ്പടെ നിരവധി പ്രമുഖ താരങ്ങൾക്കെതിരെ വന്ന ലൈംഗിക ആരോപണത്തിൽ സംഘടന ആടിയുലഞ്ഞിരുന്നു. തുടർന്നാണ് മോഹൻലാൽ പ്രസിഡണ്ട് ആയിരുന്ന നേതൃത്വം പിരിച്ചു വിട്ടത്.

ഹേമ കമ്മിറ്റി കമ്മിറ്റി റിപ്പോർട്ടിൽ ചലച്ചിത്ര മേഖലയിലെ പ്രമുഖ സംഘടനായ എ എം എം എക്ക് മിണ്ടാട്ടമില്ലായിരുന്നു. നേതൃസ്ഥാനത്ത് ഉള്ളവർ വരെ പ്രതികരിക്കാത്തതിൽ സംഘടനക്ക് നേരെ വലിയ വിമർശനം ഉയർന്ന് വന്നിരുന്നു.

സംഘടന ജനറൽ സെക്രട്ടറി ഉൾപ്പടെ ആരോപണ വിധേയനായിരുന്ന സാഹചര്യത്തിൽ എന്തിനും ഏതിനും എ എം എം എയെ വിമർശിക്കേണ്ടതില്ല, മറുപടി പറയേണ്ടത് എല്ലാവരുമാണെന്ന് മോഹൻലാൽ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്തായാലും അദ്ദേഹം ഇനി എ എം എം എയുടെ ഭാരവാഹിത്വത്തിലേക്ക് ഇല്ല എന്നറിയിച്ചിരിക്കുകയാണ്. നിലവിൽ അടുത്ത തെരഞ്ഞെടുപ്പ് വരെ അഡ്ഹോക് കമ്മിറ്റിയാണ് സംഘടനയെ നയിക്കുക.

Advertisement
WhiteswanTV Footer