ഉത്തർപ്രദേശിലെ സഹാറൻപൂരിൽ മുസ്ലിം പള്ളി പൊളിച്ചുമാറ്റിയതിനെതിരെ സഹാറൻപൂർ കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് . പൊളിച്ചുമാറ്റൽ നടപടിയുടെ നിയമസാധുതയെ ഇദ്ദേഹം ചോദ്യം ചെയ്യുകയും കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് ആരോപിക്കുകയും ചെയ്തു. അതേസമയം പള്ളി പൊളിച്ചു മാറ്റിയത് നിയമവിരുദ്ധമായ നിർമ്മാണമായതിനാൽ ആണെന്നാണ് സഹാറൻപൂർ ഭരണകൂടം വ്യക്തമാക്കിയത്.
ഭൂപടത്തിന് അംഗീകാരം ലഭിക്കുന്നതിനായി പള്ളി ഭരണകൂടത്തിന് നോട്ടീസ് അയച്ചെങ്കിലും നിർമ്മാണം തുടർന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
സ്വന്തം ഭൂമിയിൽ പണിത പള്ളി എങ്ങനെയാണ് നിയമവിരുദ്ധമാകുന്നത്? എന്ന ചോദ്യവും കോൺഗ്രെസ് എംപി ഇമ്രാൻ മസൂദ് ചോദിച്ചിരുന്നു.
15 ദിവസത്തെ നോട്ടീസ് പോലും നൽകിയില്ലെന്നും നോട്ടീസിൽ എന്തെങ്കിലും വാദം കേട്ടിരുന്നോ എന്നും ഇദ്ദേഹം ചോദിച്ചിരുന്നു. കൂടാതെ ഇതിനെതിരെ നിയമപരമായി കേസ് അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.






