തിരുവനന്തപുരം: സിഎംആര്‍എൽ-എക്സാലോജിക് മാസപ്പടി ഇടപാടിൽ സേവനം നൽകാതെയാണ് പണം വാങ്ങിയതെന്ന മൊഴി വ്യാജവാർത്തയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മൊഴി നൽകി എന്ന് പറയുന്ന ആളുമായി നേരിട്ട് സംസാരിച്ചു. അങ്ങനെ ഒരു മൊഴി എവിടെയും കൊടുത്തിട്ടില്ല, ഇത് അസത്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ എഴുതിക്കൊടുക്കുന്നത് വാർത്തയാവുകയാണ്. വാർത്ത നൽകുന്നവർക്ക് എന്തും നൽകാമെന്നും റിയാസ് കുറ്റപ്പെടുത്തി.മാസപ്പടി കേസിൽ സംബന്ധിച്ച കൂടുതൽ ചോദ്യങ്ങൾക്ക് കോടതിക്ക് മുൻപിലുള്ള വിഷയമാണെന്നും പ്രതികരിക്കാൻ ഇല്ലെന്നും മന്ത്രി പറഞ്ഞു. പാർട്ടിയുടെ നിലപാട് മുതിർന്ന നേതാക്കൾ അറിയിക്കുമെന്നും റിയാസ് വ്യക്തമാക്കി.
സിഎംആർഎൽ – എക്‌സാലോജിക് മാസപരി ഇടപാടിൽ ആർ എൻ സേവനം നൽകിയിട്ടില്ലെന്ന് വീണയുടെ മൊഴി ഇന്ന് പുറത്തു വന്നിരുന്നു. സേവനം കിട്ടിയില്ലെന്ന് സിഎംആർഎൽ ഐടി മേധാവിയുമൊഴി നൽകി ഇതോടെ സേവനം നൽകി എന്ന സിപിഎം വാദം പൊളിഞ്ഞു. അതേസമയം, സിഎംആര്‍എൽ-എക്സാലോജിക് മാസപ്പടി ഇടപാട് കേസ് കൂടുതൽ കേന്ദ്ര ഏജന്‍സികളിലേക്ക് എസ്എഫ്ഐഒ കൈമാറി. കേസിലെ അന്തിമ കുറ്റപത്രമാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയത്.






