കോഴിക്കോട് : സ്റ്റൈൽ മന്നൻ രജനികാന്തിനൊപ്പമുള്ള ചിത്രവുമായി പൊതുമരാമത്ത് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. ‘നാന്‍ ഒരു തടവ സൊന്നാ, നൂറ് തടവ് സൊന്ന മാതിരി’ എന്ന ക്യാപ്ഷനോട് കൂടിയായിരുന്നു മുഹമ്മദ് റിയാസ് രജനിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. ഇടതു സർക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാതല യോഗത്തില്‍ പങ്കെടുക്കാനായാണ് മുഹമ്മദ് റിയാസ് കോഴിക്കോട് എത്തിയത് എന്നാൽ ഈ സമയം തന്നെയാണ് നെൽസൺ സംവിധാനം ചെയുന്ന ‘ജയിലര്‍ 2’വിന്റെ ചിത്രീകരണവും നടക്കുന്നത് ഈ വേളയിലായിരുന്നു റിയാസിന്റെയും രജനികാന്തിന്റെയും കൂടിക്കാഴ്ച.
നെല്‍സണ്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ആറ് ദിവസമാണ് താരം കോഴിക്കോട് ഉണ്ടാവുക. 2023ല്‍ ഹിറ്റ് ആയി മാറിയ ജയിലറിന്റെ രണ്ടാം ഭാഗമാണ് ജയിലർ 2 . ആഗോള ബോക്‌സ് ഓഫിസില്‍ നിന്ന് 600 കോടിയിലേറെ ചിത്രം വാരി. ചിത്രത്തിലെ വിനായകൻ ചെയ്ത വില്ലൻ കഥാപാത്രമായ വർമ്മനും ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. തെലുങ്ക് സൂപ്പര്‍താരം ബാലകൃഷ്ണയും കാമിയോ റോളിലെത്തും. സുരാജ് വെഞ്ഞാറമ്മൂട് ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു






